വോട്ടെടുപ്പില്‍ വിജയിക്കാന്‍ സുമലത സിനിമാ മോഡല്‍ അക്രമം നടത്തി സ്വന്തം ആള്‍ക്കാരെക്കൊണ്ടു റാലിക്ക് നേരെ കല്ലെറിഞ്ഞ് തിരക്കഥ രചിക്കുകയാണെന്ന് കുമാരസ്വാമി

മാണ്ഡ്യ: (www.kvartha.com 12.04.2019) മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും അന്തരിച്ച നടനും മുന്‍ മന്ത്രിയുമായ അംബരീഷിന്റെ ഭാര്യ സുമലതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി ജനതാദള്‍ എസ് നേതാവും കര്‍ണാടകാ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. മകന്‍ നിഖില്‍ കുമാരസ്വാമിയുടെ മാണ്ഡ്യയിലെ പ്രചാരണത്തിനിടെയാണ് കുമാരസ്വാമി സുമലതയ്‌ക്കെതിരെ രംഗത്തെത്തിയത്.

പ്രചാരണ പരിപാടികളുടെ ഒടുവില്‍ സ്വന്തം ആള്‍ക്കാരെക്കൊണ്ടു സ്വന്തം റാലിക്ക് നേരെ കല്ലേറ് നടത്തി സുമലത മാണ്ഡ്യയില്‍ സിനിമാക്കഥ രചിക്കുകയാണെന്നാണ് കുമാരസ്വാമിയുടെ ആരോപണം. മണ്ഡലത്തിലെ വോട്ടര്‍മാരുടെ സ്വാധീനവും ശ്രദ്ധയും നേടിയെടുക്കാന്‍ സുമലത അക്രമ നാടകം പരീക്ഷിക്കുകയാണെന്നും സ്വന്തം ആള്‍ക്കാരെ കൊണ്ടു കല്ലേറ് നടത്തി മാണ്ഡ്യയിലെ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുകയാണ് ലക്ഷ്യമെന്നും കുമാരസ്വാമി ആരോപിച്ചു.

Sumalatha scripting violence at her rallies to gain public sympathy: HDK, News, Politics, Lok Sabha, Election, Karnataka, Chief Minister, Voters, Criticism, National

ഈ പുതിയ തിരക്കഥയിലൂടെ തങ്ങളുടെ പാര്‍ട്ടിയുടെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണ് സുമലത നടത്തുന്നത്. ഏതറ്റം വരെയും പോകുന്ന സുമലത അതിന് ശേഷം കുറ്റപ്പെടുത്തുന്നത് മുഴുവന്‍ തന്റെ പാര്‍ട്ടിയെയാണ്. അതേസമയം ഇത്തരം തരംതാണ പരിപാടികള്‍ ഉപയോഗിച്ച് ജനപിന്തുണ തേടുന്നവരല്ല തങ്ങളെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്ന കൂട്ടുകക്ഷി ഭരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും കുമാരസ്വാമി വ്യക്തമാക്കി.

തന്നെ ജയിപ്പിച്ചാല്‍ വിദേശവാസവും ജനങ്ങള്‍ക്കു തൊഴിലുമാണ് സുമലത പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. തന്റെ ബജറ്റിനെ മാണ്ഡ്യാ ബജറ്റ് എന്ന് ആക്ഷേപിച്ചവര്‍ തന്നെ ഇപ്പോള്‍ വോട്ടുതേടി സുമലതയുടെ പിന്നാലെ നടക്കുകയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. എന്നാല്‍ മാണ്ഡ്യയില്‍ 200 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഇവരില്‍ എത്ര നേതാക്കള്‍ നിങ്ങളെ കാണാന്‍ വന്നു എന്ന് ചോദിച്ച കുമാരസ്വാമി താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും 50,000 രൂപ സഹായം നല്‍കുകയും ചെയ്തു എന്നും കുമാരസ്വാമി വെളിപ്പെടുത്തി. അതുകൊണ്ടു തന്നെ വോട്ട് സുമലതയ്ക്ക് ചെയ്യണോ കുമാരണ്ണയ്ക്ക് ചെയ്യണോ എന്ന് ജനം തീരുമാനക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് മകനെ തോല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാല്‍ ഓരോ സ്ഥലത്തും എത്തുമ്പോള്‍ മകന് കിട്ടുന്നത് വലിയ സ്വീകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ നീങ്ങുന്ന ജനതാദള്‍(സെക്യുലര്‍) എം എല്‍ സി സന്ദേശ് നാഗരാജിനെ വിമര്‍ശിക്കാനും കുമാരസ്വാമി മറന്നില്ല. തനിയെ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാന്‍ അയാള്‍ക്ക് കഴിയില്ലെന്നും മൈസൂരിലെ ഒരു ഹോട്ടലില്‍ ഇരുന്ന് തനിക്കെതിരെ സംസാരിക്കുന്ന അയാളുമായി ഇനി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sumalatha scripting violence at her rallies to gain public sympathy: HDK, News, Politics, Lok Sabha, Election, Karnataka, Chief Minister, Voters, Criticism, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?