'ചൗക്കിദാര്‍ ചോര്‍ ഹെ'; രാഹുലിന്റെ പരാമര്‍ശത്തിനെതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി ബി ജെ പി രംഗത്ത്
ന്യൂഡല്‍ഹി: (www.kvartha.com 12.04.2019) 'ചൗക്കിദാര്‍ ചോര്‍ ഹെ', കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി ബി ജെ പി രംഗത്ത്. റഫാല്‍ വിധിയെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
റഫാലില്‍ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രഹസ്യ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഴിമതി നടത്തിയെന്ന കാര്യം സുപ്രീം കോടതി ശരിവച്ചതായി രാഹുല്‍ വ്യക്തമാക്കി.
'രാജ്യത്തിന്റെ പ്രധാനമന്ത്രി വ്യോമസേനയുടെ പണം വ്യവസായി അനില്‍ അംബാനിക്കു നല്‍കിയെന്ന് താന്‍ ഏതാനും മാസങ്ങളായി പറയുന്നു. ഇപ്പോള്‍ അക്കാര്യം സുപ്രീം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ട്. ഇടപാട് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണ്. രാജ്യത്തിന്റെ ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നു' എന്നാണ് രാഹുല്‍ അന്നു പറഞ്ഞത്.
എന്നാല്‍ സുപ്രീം കോടതി പറയാത്ത കാര്യം പറഞ്ഞതായി പ്രസ്താവനയിറക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നടപടി കോടതിയലക്ഷ്യമാണെന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. 'കോടതിവിധിയുടെ ഒരു ഖണ്ഡിക പോലും മുഴുവന്‍ വായിക്കാതെ 'ചൗക്കിദാര്‍ ചോര്‍ ഹെ' എന്ന് ആക്രോശിക്കുകയാണ്. പരാതിക്കാര്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ രേഖകള്‍ സ്വീകരിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ മാത്രമാണു കോടതി തീരുമാനമെടുത്തത്' എന്നും നിര്‍മല വ്യക്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP's Meenakshi Lekhi Sues Rahul Gandhi For Contempt Over Remarks On PM, New Delhi, News, Politics, Rahul Gandhi, Prime Minister, Narendra Modi, Supreme Court of India, National.
റഫാലില്‍ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രഹസ്യ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഴിമതി നടത്തിയെന്ന കാര്യം സുപ്രീം കോടതി ശരിവച്ചതായി രാഹുല്‍ വ്യക്തമാക്കി.
'രാജ്യത്തിന്റെ പ്രധാനമന്ത്രി വ്യോമസേനയുടെ പണം വ്യവസായി അനില്‍ അംബാനിക്കു നല്‍കിയെന്ന് താന്‍ ഏതാനും മാസങ്ങളായി പറയുന്നു. ഇപ്പോള്‍ അക്കാര്യം സുപ്രീം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ട്. ഇടപാട് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണ്. രാജ്യത്തിന്റെ ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നു' എന്നാണ് രാഹുല്‍ അന്നു പറഞ്ഞത്.
എന്നാല്‍ സുപ്രീം കോടതി പറയാത്ത കാര്യം പറഞ്ഞതായി പ്രസ്താവനയിറക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നടപടി കോടതിയലക്ഷ്യമാണെന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. 'കോടതിവിധിയുടെ ഒരു ഖണ്ഡിക പോലും മുഴുവന്‍ വായിക്കാതെ 'ചൗക്കിദാര്‍ ചോര്‍ ഹെ' എന്ന് ആക്രോശിക്കുകയാണ്. പരാതിക്കാര്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ രേഖകള്‍ സ്വീകരിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ മാത്രമാണു കോടതി തീരുമാനമെടുത്തത്' എന്നും നിര്‍മല വ്യക്തമാക്കിയിരുന്നു.
Keywords: BJP's Meenakshi Lekhi Sues Rahul Gandhi For Contempt Over Remarks On PM, New Delhi, News, Politics, Rahul Gandhi, Prime Minister, Narendra Modi, Supreme Court of India, National.
Powered by Info News For You

Comments
Post a Comment