പാര്‍ട്ടി പ്രവര്‍ത്തകനെ ജാമ്യത്തിലിറക്കുന്ന വിവരം അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ സിപിഎം നേതാവ് പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി

കൊല്ലം: (www.kvartha.com 10.04.2019) പാര്‍ട്ടി പ്രവര്‍ത്തകനെ ജാമ്യത്തിലിറക്കുന്ന വിവരം അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ സിപിഎം നേതാവ് പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കിരണ്‍കുമാര്‍ (38) പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായത്. തൃക്കടവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഇയാള്‍.
Kollam, Kerala, News, Mobile Phone, Police Station, Police men, Robbery, CCTV, Mobile phone stolen by CPM member from Police station

തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ നശിപ്പിച്ചതിന് പൊലീസ് പിടികൂടിയ സിപിഎം പ്രവര്‍ത്തകന്‍ ബിനു ബോസിനെ ജാമ്യത്തിലിറക്കുന്ന വിവരം അന്വേഷിക്കാനാണ് കിരണ്‍കുമാര്‍ അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഈ സമയം സിപിഒ ഷാനവാസിന്റെ മൊബൈല്‍ കിരണ്‍ വിദഗ്ദ്ധമായി കൈക്കലാക്കുകയായിരുന്നു. സുഹൃത്തായ രഞ്ജിത്തിനെ ഏല്‍പ്പിച്ച ഫോണ്‍ രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ഫോണ്‍ കാണാതായതോടെ സ്‌റ്റേഷനിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോളാണ് കിരണ്‍കുമാര്‍ മൊബൈല്‍ പോക്കറ്റിലിടുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം മോഷണം സമ്മതിച്ചില്ലെങ്കിലും തെളിവ് സഹിതം കാണിച്ചപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, Mobile Phone, Police Station, Police men, Robbery, CCTV, Mobile phone stolen by CPM member from Police station 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?