വാഹനങ്ങളില്‍ പാര്‍ട്ടി പതാകകള്‍ പറത്തികൊണ്ട് ഇനി ഓടേണ്ട: ഉത്തരവുമായി കോടതി

ചെന്നൈ: (www.kvartha.com 24.04.2019) രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പതാക വാഹനങ്ങളില്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമെന്ന് തമിഴ്‌നാട് ഗതാഗതവകുപ്പ്. മദ്രാസ് ഹൈക്കോടതിയില്‍ മധുര ബെഞ്ചിന് മുമ്പാകെയാണ് ഗതാഗതവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

കോടതി ഇതുസംബന്ധിച്ച് ഒരു പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഗതാഗത വകുപ്പില്‍നിന്ന് വിശദീകരണം ചോദിക്കുകയായിരുന്നു. ഇതിനു മറുപടി നല്‍കിയ സത്യവാങ്മൂലത്തിലാണ് വാഹനങ്ങളില്‍ രാഷ്ട്രിയ പാര്‍ട്ടികളുടെ പതാക സ്ഥാപിക്കുന്നതിന് മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയത്.


കൂടാതെ മോട്ടോര്‍ വാഹന വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതും പാര്‍ട്ടിയിലെ സ്ഥാനം വാഹനത്തില്‍ എഴുതുന്നതും നിയമവിരുദ്ധമാണെന്നും വ്യക്തമാക്കുന്നു. വിഷയത്തില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരോടും ജസ്റ്റിസ് കൃപാകരന്‍, എസ് എസ് സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അടുത്തദിവസം വീണ്ടും പരിഗണിക്കും.


Keywords: National, News, Politics, Vehicles, Flag, Court, Court Order, Election, Party flags on vehicles not permitted: Transport dept to HC.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?