സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി

കൊല്ലം:(www.kvartha.com 01/04/2019) ഓയൂരില്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി. പ്രതികളായ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനില്‍ തുളസീധരന്‍ - വിജയലക്ഷ്മി ദമ്പതികളുടെ മകളും ഓയൂര്‍ ചെങ്കുളം, പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാലിന്റെ ഭാര്യയുമായ തുഷാര കഴിഞ്ഞ 21നാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്തുലാല്‍ (30), ചന്തുലാലിന്റെ മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. സ്ത്രീധന പീഡനം, മാനസികവും ശാരീരികവുമായ പീഡനം, പട്ടിണിക്കിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ നേരത്തെ ചുമത്തിയിരുന്നു.

News, Kollam, Kerala, Trending, Police, Murder case, Medical College,Thushara murder case: Murder case registered against husband and mother

ഇരുവരെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ചികിത്സ നിഷേധിച്ചതിനും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനും ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. മരിക്കുമ്പോള്‍ തുഷാരയുടെ ഭാരം 20 കിലോഗ്രാം മാത്രമായിരുന്നു. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലാണ് ശരീരമെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

യുവതിയെ ഭര്‍ത്താവും മാതാവും കൂടി പഞ്ചസാര തീറ്റിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സംശയിച്ചതോടെയാണ് മാനസീക ശാരീരിക പീഡനവും പട്ടിണിക്കിടലും വ്യക്തമായത്. യുവതിയെ മരിച്ചനിലയിലാണ് മാര്‍ച്ച് 21ന് രാത്രി പന്ത്രണ്ട് മണിയോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ മരണകാരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വര്‍ഷങ്ങളായി ഭര്‍ത്താവും, അമ്മായി അമ്മയും തുഷാരയെ നീണ്ട കൊടുംപീഡനങ്ങള്‍ക്ക് ഇരയാക്കിയതായി വ്യക്തമായത്.

ആശുപത്രിയിലെത്തിക്കുമ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി ന്യൂമോണിയ ബാധിച്ചാണ് മരണകാരണമെന്ന് കണ്ടെത്തി.

യുവതിയെ മനപൂര്‍വം പട്ടിണിക്കിട്ടതാണെന്ന് വ്യക്തമായതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവും അമ്മയും സമ്മതിച്ചു. സ്ത്രീധനത്തുക നല്‍കാത്തതിന്റെ പേരില്‍ വര്‍ഷങ്ങളായി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും മാത്രമേ തുഷാരയ്ക്ക് നല്‍കിയിരുന്നുള്ളൂവെന്ന് ചന്തുലാല്‍ പോലീസിനോട് പറഞ്ഞു. ദമ്പതികള്‍ക്ക് ജാന്‍സി (4), ജിന്‍സി (ഒന്നര) എന്നീ രണ്ട് മക്കളുണ്ട്.

തുഷാരയെ ചന്തുലാല്‍ വിവാഹം ചെയ്തത് 2013ലായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ചന്തുലാല്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാര്‍ നല്‍കിയില്ല. തുടര്‍ന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടു വര്‍ഷത്തിനിടെ രണ്ടുപ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്. തുഷാരയെ കാണാന്‍ ബന്ധുക്കള്‍ എത്തിയാല്‍ പോലും മടക്കി അയയ്ക്കും. അവര്‍ വന്നതിന്റെ പേരില്‍ തുഷാരയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.

വീട്ടില്‍ മന്ത്രവാദവും ആഭിചാരവും നടന്നിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി. തകരഷീറ്റ് കൊണ്ട് നാലുപാടും ഉയരത്തില്‍ മറച്ച പുരയിടത്തിലാണ് ചന്തുലാലിന്റെ വീട്. അമ്മ ഗീതലാല്‍ വീടിന് മുന്നില്‍ ക്ഷേത്രം കെട്ടി മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നു. ഇതിനായി നിരവധി പേര്‍ ഗാതലാലിന്റെ അടുക്കലെത്തിയിരുന്നു. ഇവര്‍ പുറംലോകവുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. പലപ്പോഴും വീട്ടില്‍നിന്നു ബഹളവും നിലവിളിയും കേട്ടിരുന്നതായി നാട്ടുകാരും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Trending, Police, Murder case, Medical College,Thushara murder case: Murder case registered against husband and mother


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?