സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ അഴിമതി; വകുപ്പുതല നടപടിക്ക് ശുപാര്‍ശ

അമ്പലപ്പുഴ:(www.kvartha.com 13/04/2019) സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ ക്രമക്കേടുകാട്ടിയ അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ. അമ്പലപ്പുഴ ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട മുട്ട, പാല്‍, ഉച്ചഭക്ഷണം എന്നിവ നല്‍കാതെ ഇവ നല്‍കിയതായി വ്യാജരേഖ ചമച്ചുവെന്ന് വിജിലന്‍സിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. ഉച്ചഭക്ഷണ വിതരണ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീറാണ് 2017 മാര്‍ച്ച് 31ന് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചത്.

News, Ambalapuzha, Kerala, Teachers, School, Vigilance, Investigates, Students,Corruption in school lunch distribution; Recommendation for departmental action

തുടര്‍ന്ന് ആലപ്പുഴ വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെത്തി ഉച്ചഭക്ഷണ വിതരണ രേഖകള്‍ പരിശോധിക്കുകയും ബന്ധപ്പെട്ട അധ്യാപകരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. ഉച്ചഭക്ഷണ വിതരണത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി അന്വേഷണ സംഘത്തിന് വിവരങ്ങള്‍ ലഭിച്ചു. മുട്ട, പാല്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാതെ നല്‍കിയെന്ന് കാട്ടി വ്യാജരേഖകള്‍ അധ്യാപകര്‍ ചമച്ചത് അന്വേഷണത്തില്‍ കണ്ടെത്തി. പരാതിക്കാരനായ താഴ്ചയില്‍ നസീറിന് വിവരാകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലും ഇത് തെളിഞ്ഞിരുന്നു.

അവധി ദിവസങ്ങളില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി രേഖ ഉണ്ടാക്കിയാണ് അധ്യാപകര്‍ പണം തട്ടിയെടുത്തത്. ഇതും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.തുടര്‍ന്നാണ് അന്നത്തെ പ്രഥമാധ്യാപകനടക്കം അഞ്ച് അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തു കൊണ്ട് വിജിലന്‍സ് വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ശുപാര്‍ശ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറിയിരിക്കുകയാണ്. അധ്യാപകരില്‍ ഒരാള്‍ വിരമിക്കുകയും ചെയ്തു.

2014-15 അധ്യയന വര്‍ഷം മുതല്‍ സ്‌കൂളില്‍ ഈ പേരില്‍ തട്ടിപ്പ് നടത്തിയതിനാല്‍ എത്ര രൂപയുടെ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. അധ്യാപകര്‍ വ്യാജരേഖ ചമച്ചുവെന്ന് ബോധ്യപ്പെട്ടിട്ടും ഇതിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ വിജിലന്‍സ് നടപടി സ്വീകരിച്ചിട്ടില്ല. ഭരണകക്ഷിയുടെ അധ്യാപക സംഘടനയില്‍പ്പെട്ടവരാണ് ഈ അധ്യാപകരരെല്ലാവരും. തുടക്കത്തില്‍ അന്വേഷണം മരവിപ്പിക്കാന്‍ സി.പി.എമ്മും ശ്രമം നടത്തിയിരുന്നു.ഇതിനെ തുടര്‍ന്ന് ഇടക്കാലത്ത് അന്വേഷണം വിജിലന്‍സ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ambalapuzha, Kerala, Teachers, School, Vigilance, Investigates, Students,Corruption in school lunch distribution; Recommendation for departmental action



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?