ശബരിമല വിഷയം പ്രചരണായുധമാക്കി; യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതിയുമായി എല്‍ ഡി എഫ്, പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും പുറത്തുവിട്ടു

കാസര്‍കോട്: (www.kasargodvartha.com 11/04/2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശബരിമല വിഷയം പ്രചരണായുധമാക്കിയെന്ന പരാതിയുമായി സി പി എം രംഗത്ത്. പയ്യന്നൂര്‍ അരവഞ്ചാലില്‍ ഏപ്രില്‍ എട്ടിന് ഉണ്ണിത്താന്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന് കാണിച്ച് എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ടി വി രാജേഷ് എം എല്‍ എയാണ് മുഖ്യ വരണാധികാരി കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് പരാതി നല്‍കിയത്.


പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഈ പ്രസംഗം ആവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്നതാണ് പ്രസംഗം എന്നാണ് പരാതി. എല്‍ ഡി എഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്നും പ്രസംഗത്തില്‍ ഉണ്ണിത്താന്‍ പറയുന്നുണ്ട്.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച യു ഡി എഫ് സ്ഥാനാര്‍ഥി ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ടി വി രാജേഷ് ആവശ്യപ്പെടുന്നത്.

WATCH VIDEO (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Election, Politics, Trending, Top-Headlines, Kerala, CPM, Congress, Rajmohan Unnithan.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?