തൊടുപുഴയില്‍ മാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവം; പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്ന് ആരോപണം; സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

തൊടുപുഴ: (www.kvartha.com 28.04.2019) തൊടുപുഴയില്‍ മാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ ഹാക്കര്‍മാരുടെ ആക്രമണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, സംസ്ഥാന നിയമ വകുപ്പ് എന്നിവയുടെ വെബ്‌സൈറ്റുകളാണ് ഹാക്കിങ്ങിനിരയായത്. കേരള സൈബര്‍ വാരിയേഴ്‌സാണ് ഹാക്കിംഗിന് പിന്നില്‍.

ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും ആരോപിച്ചാണ് സൈബര്‍ വാരിയേഴ്‌സ് സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിരിക്കുന്നത്. കുട്ടിക്ക് നീതി നല്‍കാതെ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്തിനാണ് നിലകൊള്ളുന്നതെന്ന ആക്ഷേപവും ഹാക്കര്‍മാര്‍ക്കുണ്ട്.


സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെല്‍ട്രോണിലെ സാങ്കേതികവിദഗ്ദര്‍ വെബ്‌സൈറ്റിന്റെ തകരാര്‍ പരിഹരിച്ചു. എന്നാല്‍ അന്വേഷണം നേരായ മാര്‍ഗത്തില്‍ അല്ലെങ്കില്‍ കൂടുതല്‍ ശക്തമായ ഇടപെടലുണ്ടാകുമെന്ന് സൈബര്‍ വാരിയേഴ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Idukki, Thodupuzha, News, Child, Murder, Hackers, Kerala Cyber Warriors Hacked Kerala Government's Websites


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?