പള്ളിക്ക് സമീപം ജനക്കൂട്ടത്തിനുനേരെ വെടിവെയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍: (www.kvartha.com 29.04.2019) പള്ളിക്ക് സമീപം ജനക്കൂട്ടത്തിനുനേരെ അക്രമി നടത്തിയ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു ഏഴു പേര്‍ക്ക് പരിക്കേറ്റു. ബാള്‍ട്ടിമോറിലെ എഡ്മണ്ട്സണ്‍ അവന്യുവില്‍ പെര്‍കിന്‍സ് സ്‌ക്വയര്‍ ബാപ്റ്റിസ്റ്റ് പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. ജനക്കൂട്ടത്തിനടുത്തേയ്ക്ക് നടന്നടുത്ത അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അക്രമം ഉണ്ടായതെന്ന് ബാള്‍ട്ടിമോര്‍ പോലീസ് കമ്മീഷണര്‍ മൈക്കല്‍ ഹാരിസണ്‍ വെളിപ്പെടുത്തി.
അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ക്കൂടി വെടിയുതിര്‍ത്തിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിനു പിന്നില്‍ ആരെന്നും അക്രമത്തിലേയ്ക്കു നയിച്ച കാരണമെന്താണെന്നും അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അക്രമിക്ക് ഭീകരബന്ധമുണ്ടേയെന്നും സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ബാള്‍ട്ടിമോര്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ 27 വയസിനും 58 വയസിനും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരും ഒരാള്‍ മുപ്പതുകാരിയായ യുവതിയുമാണ്. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരിയുടെ പേരിലുള്ള കൊലപാതകങ്ങള്‍ മിക്കവാറും നടക്കുന്ന നഗരമാണ് ബാള്‍ട്ടിമോര്‍. ഈ സാധ്യതയും ഭീകരാക്രമണ സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One dead, seven injured in Baltimore shooting, Washington, News, Gun attack, Mosque, Dead, Injured, Police, Probe, Trending, America, World, Crime, Criminal Case.

Powered by Info News For You

Comments
Post a Comment