വയനാടിനെ ആവേശത്തിലാറാടിക്കാന്‍ രാഹുലെത്തുന്നു; കൂടെ പ്രിയങ്കയും റോബര്‍ട്ട് വാദ്രയും

കല്‍പറ്റ: (www.kvartha.com 03.04.2019) വയനാട്ടില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ മാറ്റിമറിച്ച രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ വ്യാഴാഴ്ച്ച രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് വയനാട്ടിലേക്ക് പോവുക. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനെത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വാദ്രയും ഉണ്ടാകും.

രാത്രി എട്ട് മണിയോടെ രാഹുല്‍ ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം. വ്യാഴാഴ്ച്ച രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് വയനാട്ടിലേക്ക് പോകുക. പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ റോഡ് ഷോ നടത്തും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തേക്കും.


രാഹുലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ തന്നെ പ്രവര്‍ത്തകരില്‍ ആവേശം അണപൊട്ടിയിരുന്നു. ഏറെ സന്തോഷത്തോടെയാണ് രാഹുലിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട്ടിലേക്ക് വരവേല്‍ക്കാനൊരുങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Wayanad, Rahul Gandhi, Politics, Trending, Election, Priyanka Gandhi, News, Candidate, Rahul Gandhi to arrive in Kerala on Wednesday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?