തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ഒന്നും പറയില്ല; മുഖ്യശത്രു ബിജെപി; കേരളരാഷ്ട്രീയത്തില്‍ നിലവിലുള്ള കോണ്‍ഗ്രസ് - സിപിഎം പോര് തുടരാം: രാഹുല്‍ഗാന്ധി

കല്‍പ്പറ്റ:(www.kvartha.com 04/04/2019) തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി. മുഖ്യശത്രു ബിജെപിയാണെന്നും കേരളരാഷ്ട്രീയത്തില്‍ നിലവിലുള്ള കോണ്‍ഗ്രസ് - സിപിഎം പോര് തുടരുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് കലക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

News, Wayanadu, Kerala, CPM, UDF, Rahul Gandhi, BJP, Election, Trending, Rahul Gandhi on CPM

കോണ്‍ഗ്രസ് എന്‍ഡിഎയാണ് മുഖ്യശത്രുവായി കാണുന്നത്. കേന്ദ്രത്തില്‍ യു പി എ സര്‍ക്കാരാണ് ഉണ്ടാവേണ്ടത്. മോദി ഭരണത്തില്‍ ദക്ഷിണേന്ത്യന്‍ ജനത ആശങ്കയിലാണ്. ദക്ഷിണേന്ത്യന്‍ ഭാഷകളും സംസ്‌കാരവും തകര്‍ക്കാന്‍ മോദിയും ആര്‍എസ്എസും ശ്രമിക്കുന്നു. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ മല്‍സരിക്കുന്നത്. ഈ നീക്കങ്ങള്‍ക്കുള്ള മറുപടിയാണ് വയനാട്ടിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം. രാഹുല്‍ഗാന്ധി പറഞ്ഞു.

സിപിഎമ്മിനെതിരെ താന്‍ ഒന്നും പറയില്ല. സിപിഎമ്മിലെ സഹോദരന്മാരും സഹോദരിമാരും എനിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നെ ആക്രമിക്കുകയാണ്. വിമര്‍ശനങ്ങളെ സന്തോഷത്തോടെ നേരിടും. രാഹുല്‍ഗാന്ധി പറഞ്ഞു. കേരളത്തില്‍ സിപിഎം കോണ്‍ഗ്രസ് മുന്നണികള്‍ തമ്മിലാണ് മല്‍സരമെന്ന് അറിയാം. ഈ പോരാട്ടം തുടര്‍ന്നും മുന്നോട്ട് പോകും. ഇപ്പോള്‍ ദക്ഷിണേന്ത്യയെക്കുറിച്ച് മാത്രമാണ് തനിക്ക് പറയാനുള്ളത്. രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Wayanadu, Kerala, CPM, UDF, Rahul Gandhi, BJP, Election, Trending, Rahul Gandhi on CPM 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?