പാതിരാത്രി തട്ടിന്‍പുറത്തെ ശബ്ദം കേട്ട് പ്രിയങ്കാ ഗാന്ധി ഞെട്ടിയുണര്‍ന്നു; സുരക്ഷാ ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി; പിന്നീട് ഗസ്റ്റ് ഹൗസില്‍ നടന്നത് നാടകീയ രംഗങ്ങള്‍

കോഴിക്കോട്: (www.kvartha.com 05.04.2019) കഴിഞ്ഞദിവസം വയനാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണത്തിന് അനുഗമിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു ബുധനാഴ്ച.

ബുധനാഴ്ച രാത്രിയില്‍ കോഴിക്കോട് തങ്ങിയ പ്രിയങ്കാഗാന്ധിക്ക് വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസിലാണ് താമസമൊരുക്കിയിരുന്നത്. രാത്രി രാഹുല്‍ ഗാന്ധിക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തിയശേഷം പതിനൊന്നരമണിയോടെയാണ് ഉറങ്ങാനായി പ്രിയങ്ക മുറിയിലെത്തിയത്.

Unsolicited guest' in attic; Priyanka spends sleepless night in Kozhikode guest house, Kozhikode, News, Politics, Trending, Congress, Lok Sabha, Election, Priyanka Gandhi, Humor, Kerala.

എന്നാല്‍ പുലര്‍ച്ചെ രണ്ടരമണിയോടെ മുറിയുടെ മുകളിലെ തട്ടിന്‍പുറത്ത് നിന്നും ഭയാനകമായ ശബ്ദം കേട്ട് പ്രിയങ്ക ഞെട്ടിയുണരുകയായിരുന്നു. തുടര്‍ന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പരിശോധന നടത്തിയ ഉദ്യോഗസ്ഥരാണ് പ്രിയങ്കയുടെ ഉറക്കം കെടുത്തിയത് തട്ടിന്‍പുറത്തെ സ്ഥിരതാമസക്കാരായ മരപ്പട്ടികളാണെന്ന് കണ്ടെത്തിയത്.

മരപ്പട്ടി തട്ടിന്മുകളില്‍ ഓടുന്നതാണെന്ന് വ്യക്തമായി. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അസ്വസ്ഥയാക്കി. അല്‍പ്പനേരം പോലീസ് മരപ്പട്ടിയെ ഒതുക്കാന്‍ പ്രയത്‌നിച്ചെങ്കിലും കാര്യമുണ്ടായില്ല. അതോടെ താമസം റാവീസ് കടവ് ഹോട്ടലിലേക്ക് പുലര്‍ച്ചെതന്നെ മാറാനുള്ള ആലോചന തകൃതിയായി നടന്നു. അവിടേക്ക് പോകാന്‍ എസ്.പി.ജി. മാനദണ്ഡപ്രകാരം വാഹനവ്യൂഹം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തട്ടിന്മുകളില്‍നിന്ന് മാറിപ്പോയതോടെ ഗസ്റ്റ്ഹൗസില്‍തന്നെ തുടരാന്‍ പ്രിയങ്ക തീരുമാനിച്ചു.

രാത്രി ഉറക്കം നഷ്ടപ്പെട്ടെങ്കിലും രാവിലെ ആറുമണിക്കുതന്നെ എഴുന്നേറ്റ് വയനാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ പ്രിയങ്ക തുടങ്ങുകയുംചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Unsolicited guest' in attic; Priyanka spends sleepless night in Kozhikode guest house, Kozhikode, News, Politics, Trending, Congress, Lok Sabha, Election, Priyanka Gandhi, Humor, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?