ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു; നിരവധിയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറില്‍
തിരുവനന്തപുരം: (www.kvartha.com 23.04.2019) സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞടുപ്പ് ആരംഭിച്ചു. ചൊവ്വാഴ്ച്ച ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മികച്ച പോളിംഗാണ് ആദ്യനിമിഷങ്ങളില്‍ നടക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി. വോട്ടിങ് ആരംഭിക്കാനിരിക്കെ യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കാന്‍ നടത്തിയ മോക്ക് പോളിംഗിലാണ് പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകളില്‍ തകരാറ് കണ്ടെത്തിയത്.
എറണാകുളം ജില്ലയിലെ എളമക്കര ഹൈസ്‌കൂളിലെയും കോതമംഗലം ദേവസ്വം ബോര്‍ഡിലെ പോളിങ് ബൂത്തിലും വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തി. കൊല്ലം ജില്ലയിലെ ബൂത്തുകളില്‍ വിവി പാറ്റ് മെഷീനുകള്‍ തകരാറില്‍ ആയതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. പത്തനംതിട്ട ആനപ്പാറ എല്‍പി സ്‌കൂളിലെയും പരവൂരിലെ 81ാം നമ്പര്‍ പോളിങ് ബൂത്തിലെയും വോട്ടിങ് മെഷീനുകള്‍ തകരാറിലാണെന്നും ഉടന്‍ പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Voters, Election, Trending, polling, Polling Started in Kerala; EVM Error in Several Places.

Powered by Info News For You

Comments
Post a Comment