കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ട് അമ്മ പോയി; വിശന്നു കരഞ്ഞ കുട്ടികളെ പോലീസെത്തി രക്ഷപ്പെടുത്തി

കോഴിക്കോട്:(www.kasargodvartha.com 20/04/2019) കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ട് പോയ അമ്മ തിരിച്ചെത്തിയില്ല. വീടിനുള്ളില്‍ അകപ്പെട്ട കുട്ടികള്‍ പേടിച്ചും വിശന്നും കരഞ്ഞു. നാട്ടുക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുട്ടികളെ രക്ഷിച്ചു. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. അഞ്ചു വയസിനു താഴെയുള്ള മൂന്നു കുട്ടികളാണ് വീടിനുളളില്‍ കുടുങ്ങിയത്. ഇവരെ വീടിനുള്ളില്‍ പൂട്ടിയിട്ട് മാതാവ് പുറത്തേക്ക് പോവുകയായിരുന്നു.

News, Kozhikode, Kerala, Top-Headlines, Police, Children, Parents, Case,Mother locked house inside children and went ; Police rescued hungry children

തൃശൂര്‍ സ്വദേശിയായ യുവാവും കര്‍ണാടക സ്വദേശിയായ ഭാര്യയുമാണ് കുട്ടികളുടെ മാതാപിതാക്കള്‍. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ പോലീസ് വിവരം അറിയിക്കുകയായിരുന്നു പോലിസെത്തി കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. അച്ഛന്‍ ജോലിക്കു പോയതാണെന്നും അമ്മ തലേദിവസം തങ്ങളെ വീടിനുള്ളിലാക്കി പുറത്തു നിന്നും പൂട്ടി പോയതാണെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ മാതാവ് എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.

കുട്ടികളെ പൂട്ടിയിട്ട് പോയ അമ്മ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. പോലീസ് കുട്ടികളെ കോഴിക്കോട് വിന്‍സന്റ് ഹോമില്‍ എത്തിച്ചു. മാതാപിതാക്കള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ പൂട്ടിയിട്ട് പോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മാതാപിതാക്കള്‍ക്കെിരെ കേസ് എടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Top-Headlines, Police, Children, Parents, Case,Mother locked  house inside children and went ; Police rescued hungry children


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?