മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന് കത്തിച്ചശേഷം മൃതദേഹം കുഴിച്ചുമൂടി; മകന്‍ അറസ്റ്റില്‍

പറവൂര്‍ : (www.kvartha.com 24.04.2019) മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന് കത്തിച്ചശേഷം മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. വടക്കന്‍ പറവൂര്‍ കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം കുറുപ്പശ്ശേരി പരേതനായ ഷണ്‍മുഖന്റെ ഭാര്യ കാഞ്ചനവല്ലിയെ (72)കൊലപ്പെടുത്തിയ കേസിലാണ് ഇളയമകന്‍ സുരേഷി(51) നെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലയില്‍ സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുരേഷ് കുറ്റസമ്മതം നടത്തിയത്.

കൊലയെ കുറിച്ച് സുരേഷിന്റെ വാക്കുകള്‍;

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അരിശം പൂണ്ട താന്‍ പുറത്തുനിന്നും കല്ലെടുത്തുകൊണ്ടു വന്ന് മുറിയില്‍ കിടക്കുകയായിരുന്ന അമ്മ കാഞ്ചനവല്ലിയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പുറത്തേക്ക് പോയി. രണ്ട് തവണ വീട്ടില്‍ തിരിച്ചുവന്നപ്പോഴും കാഞ്ചനവല്ലി തലയില്‍ നിന്നും രക്തം വാര്‍ന്ന് അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി മൃതദേഹം വലിച്ചു കൊണ്ടുപോയി കത്തിച്ച് വീടിനു പിറകിലുള്ള ചതുപ്പില്‍ കുഴിച്ചു മൂടി.

Man charged with murdering his mother, Murder, Arrested, News, Local-News, Police, Custody, Kerala, Crime, Criminal Case

സംഭവത്തിനു ശേഷം മദ്യപിച്ച് പല സ്ഥലങ്ങളിലായി കറങ്ങി നടന്നു. ഞായറാഴ്ച വൈകിട്ട് പറവൂര്‍ തെക്കേനാലുവഴിയില്‍ വെച്ച് സുരേഷിനെ കസ്റ്റഡിയിലെടുക്കുമ്പോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നു. കാഞ്ചനവല്ലിയുടെ കൈയിലും കാതിലുമുണ്ടായിരുന്ന വളയും കമ്മലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പ്രതി ഊരിയെടുത്തതാണെന്ന് സംശയമുണ്ട് .

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹത്തില്‍ തലയ്ക്ക് പിറകുവശത്ത് ആഴത്തില്‍ മുറിവുണ്ട്. ഇവിടെ രക്തം കട്ടപിടിച്ചിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച വൈകിട്ടോടെ മൃതദേഹം സംസ്‌കരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man charged with murdering his mother, Murder, Arrested, News, Local-News, Police, Custody, Kerala, Crime, Criminal Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?