പെരിയ കല്യോട്ട് സി പി എം അനുഭാവി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

പെരിയ: (www.kasargodvartha.com 10.04.2019) കല്യോട്ട് മാവുങ്കാലില്‍ തേങ്ങവെട്ട് തൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാലിലെ കൃഷ്ണനെ (60) യാണ് വീട്ടിനടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിക്കോല്‍ സ്വദേശിയായ കൃഷ്ണന്‍ ഏതാനും വര്‍ഷം മുമ്പാണ് കല്യോട്ട് താമസമാക്കിയത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബുധനാഴ്ച രാവിലെ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ട് അരയില്‍ കെട്ടിയ ശേഷം ഉടുമുണ്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. ഇയാള്‍ ഉപയോഗിക്കുന്ന പണിയായുധമായ കത്തിയും ചെരിപ്പും മൃതദേഹം ഉണ്ടായ സ്ഥലത്തിലും കുറച്ചകലെയായാണ് കാണപ്പെട്ടത്. അതുകൊണ്ടു തന്നെ കൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സരസ്വതിയാണ് ഭാര്യ. മക്കള്‍: ഹരിപ്രസാദ്, പ്രസീത. സഹോദരന്‍: പത്മനാഭന്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Hanged, കേരള വാര്‍ത്ത, Man found dead hanged in Kalyott



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?