പള്ളി ഇമാമിനെ ആക്രമിച്ചവരെ ഉടന്‍ പിടികൂടും: ജമാഅത്ത് കമ്മിറ്റിക്ക് എസ് പിയുടെ ഉറപ്പ്

കാസര്‍കോട്: (www.kasargodvartha.com 26.04.2019) നെല്ലിക്കുന്ന് ജംഗ്ഷന്‍ പള്ളി ഇമാം അബ്ദുല്‍ നാസര്‍ സഖാഫിയെ ആക്രമിച്ചവരെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ജില്ലാ പോലീസ് മേധാവി ജോര്‍ജ് ജോസഫ് അറിയിച്ചു. കേസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത സമരത്തിനിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിയ നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ എസ് പിയെ നേരില്‍ കണ്ട് അറിയിച്ചപ്പോഴാണ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എസ് പി ഉറപ്പ് നല്‍കിയത്.

കഴിഞ്ഞ മാസം 21 നാണ് ഇമാം ആക്രമിക്കപ്പെട്ടത്. കാസര്‍കോട് പോലീസ് നാസര്‍ സഖാഫിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നതോടെ കേസിന്റെ അന്വേഷണം മന്ദഗതിയിലായി. ഊര്‍ജിതമായ അന്വേഷണം നടത്തി ആക്രമികളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കമ്മിറ്റി ഭാരവാഹികള്‍ക്ക് എസ്.പി ഉറപ്പ് നല്‍കി.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്‌ക്കൊപ്പമാണ് ഭാരവാഹികള്‍ എസ് പിയെ കണ്ടത്. കമ്മിറ്റി പ്രസിഡന്റ് തൈവളപ്പ് കുഞ്ഞാമു ഹാജി, ജനറല്‍ സെക്രട്ടറി ബി.കെ ഖാദര്‍, ട്രഷറര്‍ ടി.എ മഹ് മൂദ് ഹാജി ബങ്കരക്കുന്ന് എന്നിവരും ഒപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Nellikunnu, S.P, Jamaath-committe, Attack, Crime, Attack against Masjid Imam; Jamaath committee memorandum submitted to SP
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?