ചാനലുകള്‍ നടത്തുന്ന സര്‍വ്വെകള്‍ കാപട്യമെന്ന് സതീഷ്ചന്ദ്രന്‍; വസ്തുതകളില്ലാത്ത സര്‍വേകള്‍ ജനം തള്ളുമെന്ന് പി കരുണാകരന്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.04.2019) വാര്‍ത്താചാനലുകള്‍ നടത്തുന്ന തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ തികഞ്ഞ കാപട്യമാണെന്ന് കാസര്‍കോട് പാര്‍ലിമെന്ററി മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. സര്‍വ്വേകള്‍ക്ക് പിന്നില്‍ ഹിഡന്‍ അജണ്ടകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. മുന്‍കൂര്‍ പ്രവചനം നടത്തി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അടവുകളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്. എന്നാല്‍ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരെ ഇത്തരം കണ്‍കെട്ട് വിദ്യകള്‍ കൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ലെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നത് കേവലം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷത്തോടെ കാസര്‍കോട് മണ്ഡലത്തില്‍ വിജയം സുനിശ്ചിതമാണെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലവുമായി ബന്ധപ്പെട്ട് യുഡിഎഫിന് അനുകൂലമായി ചില മാധ്യമങ്ങള്‍ പടച്ചുവിടുന്ന സര്‍വേകള്‍ ജനങ്ങള്‍ തള്ളുമെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി പ്രസ്താവനയില്‍ പറഞ്ഞു. വസ്തുതകളുമായി പുലബന്ധമില്ലാത്തതാണ് ഇത്തരം സര്‍വേകള്‍. മണ്ഡലത്തിലെ വോട്ടര്‍മാരുടെ രാഷ്ട്രീയ പ്രബുദ്ധതയെ കളങ്കപ്പെടുത്തുന്നതാണ് ചാനലുകള്‍ നടത്തിയ സര്‍വേ. യാഥാര്‍ത്ഥ്യവുമായി ഒരിക്കലും പൊരുത്തപ്പെടുന്നതല്ല സര്‍വേയിലെ കണ്ടെത്തലുകള്‍. വോട്ടര്‍മാരില്‍നിന്ന് ഒറ്റപ്പെട്ട യുഡിഎഫിന് ഊര്‍ജം പകരുന്നതിനായുള്ളതാണ് തട്ടിക്കൂട്ട് സര്‍വേകള്‍. ജനഹിതം അട്ടിമറക്കുന്നതിനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. എന്നാല്‍ സര്‍വേയുടെ പിന്നാലെ പോകുന്നവരല്ല കാസര്‍കോട്ടെ വോട്ടര്‍മാരെന്ന് ആദ്യം മനസിലാക്കണം.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് സ്വാധീനമുള്ളത്. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന് വലിയ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ വന്‍ മുന്നേറ്റം അടിവരയിടുന്നു. അടിസ്ഥാനമില്ലാത്ത സര്‍വേ നടത്തി യുഡിഎഫിനെ വിജയിപ്പിക്കാനുള്ള നീക്കം വിലപ്പോവില്ല.
വളരെ നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് വോട്ടര്‍മാരെ കാണാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിന് സുപരിചതനായ കെ പി സതീഷ്ചന്ദ്രനാണ് സ്ഥാനാര്‍ത്ഥിയെന്നതും എല്‍ ഡി എഫിന് മേല്‍ക്കൈ നേടിക്കൊടുക്കുന്ന ഘടകമാണ്. തൃക്കരിപ്പൂര്‍ എം എല്‍ എയെന്ന നിലയില്‍ സതീഷ്ചന്ദ്രന്‍ നടത്തിയ വികസന പ്രവര്‍ത്തനവും എല്‍ ഡി എഫിന് അനുകൂലമാണ്. സ്ഥാനാര്‍ത്ഥി ഇപ്പോള്‍ മൂന്നാംഘട്ട പര്യടനത്തിലാണ്. പാര്‍ട്ടി സംഘടനാ സംവിധാനം മുഴുവന്‍ സതീഷ്ചന്ദ്രന്റെ വിജയത്തിനായി രംഗത്തുണ്ട്. എല്‍ ഡി എഫും നല്ല ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ബൂത്ത് കമ്മിറ്റി മുതല്‍ മണ്ഡലം കമ്മിറ്റി വരെ ചിട്ടയായ പ്രവര്‍ത്തനത്തിലാണ്. ബൂത്ത്തല പ്രവര്‍ത്തനത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. ലോക്കല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ആയിരങ്ങളാണ് അണിനിരന്നത്. സ്ത്രീകളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും തൊഴിലാളികളും എല്‍ഡിഎഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. യുഡിഎഫിലെ വിവിധ പാര്‍ടികളിലെയും ബിജെപിയിലെയും നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇത്തവണ എല്‍ഡിഎഫിന്റെ പക്ഷം ചേര്‍ന്നത്.
എന്നാല്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണ്. ഈ നിരാശ മാറ്റാനും അവര്‍ക്ക് ഉത്തേജനം പകരാനുമാണ് സര്‍വേകള്‍ പടച്ചുവിടുന്നത്. ഇതില്‍ ആശങ്കപ്പെടുന്നവരല്ല എല്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് യാഥാര്‍ഥ്യം തിരിച്ചറിയാനാവും. സര്‍വേകള്‍ നടത്തി ജനഹിതം അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ നല്ലതുപോലെ അനുഭവിക്കുന്നവരാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. 15 വര്‍ഷമായി മണ്ഡലത്തില്‍ എംപി നടത്തിയ വികസനപദ്ധതികളും ജനങ്ങളില്‍ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം മറന്ന് കാസര്‍കോട്ടെ വോട്ടര്‍മാര്‍ യുഡിഎഫിനെ വിജയിപ്പിക്കുമെന്ന് പറയുന്നത് പരിഹാസ്യമാണ്. 2004ലെ ഭൂരിപക്ഷത്തോടെ കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തും. സര്‍വേകളിലൂടെ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ചോര്‍ത്താമെന്ന് കരുതേണ്ട. എല്‍ഡിഎഫിന്റെ വിജയം ജനങ്ങളുടെ വിജയമാണെന്നും പി കരുണാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, P.Karunakaran-MP, Top-Headlines, Trending, election, KPS and P Karunakaran against Channel Survey
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment