തൊഴില്‍ തട്ടിപ്പിന് ഇരയായി ഒമാനില്‍ കുടുങ്ങിയ മലയാളിയെ നാട്ടിലെത്തിച്ചു

പത്തനംതിട്ട:(www.kvartha.com 09/04/2019) വിദേശത്തു നല്ല ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം ഒമാനില്‍ ചുമടെടുപ്പിന് വിധേയനാക്കിയ പട്ടിക ജാതിക്കാരനായ മലയാളിയെ നിയമ നടപടിക്ക് മുന്‍പ് എംബസി ഇടപെട്ട് നാട്ടിലെത്തിച്ചു. ആറന്മുള ഇടശേരിമല പാട്ടുകുളത്തില്‍ പി.കെ. അനിരുദ്ധനാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി സംസ്ഥാന മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ആറന്മുള പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും വേണ്ടത്ര അന്വേഷണം നടത്താതെ വന്നതോടെയാണ് ഉന്നത തലത്തില്‍ പരാതിയുമായി പോകേണ്ടി വന്നത് .സുഹൃത്ത് വഴി പരിചയപ്പെട്ട കുമ്പനാട് സ്വാദേശിയും ഒമാനില്‍ ജോലിക്കാരനുമായ തമ്പിയാണ് ഒരുലക്ഷത്തി ഇരുപതിനായിരം രൂപ രണ്ട് ബാങ്ക് അക്കൗട്ടുകളിലേക്ക് ആയി നിക്ഷേപിപ്പിച്ച ശേഷം ഇലട്രിഷന്‍ ജോലിക്ക് എന്ന പേരില്‍ ഗള്‍ഫിലേക്ക് അയച്ചത്.

 News, Pathanamthitta, Chief Minister, Complaint, Police, Cheating,Malayali who trapped in Oman for job fraud returned home


ഈ തുകക്ക് പുറമെ ടിക്കറ്റിനും മെഡിക്കല്‍ പരിശോധനക്കും കൂടി പണം ചെലവഴിച്ചു. അനിരുദ്ധന്‍ പറയുന്നു. ഒമാനില്‍ എത്തിയ ശേഷം തമ്പിയുമായും മറ്റൊരു ഇടനിലക്കാരനായ ജോണ്‍ ചെറിയാനുമായി ബന്ധപ്പെട്ട് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് ഒരു കമ്പനിയിലേക്ക് അയച്ചു. ഇവിടെ സാധനങ്ങള്‍ ചുമന്ന് മാറ്റുകയായിരുന്നു ലഭിച്ച തൊഴില്‍. ദിവസങ്ങള്‍ക്കകം ഇത് തന്നെ രോഗബാധിതനാക്കിയെങ്കിലും ഒരു മാസത്തോളം തുടര്‍ന്നു. ഇതിനിടയില്‍ പലതവണ തമ്പിയും ജോണ്‍ ചെറിയാനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

താമസവും ഭക്ഷണവും മോശമാകുകയും ചെയ്തു.ജോലിക്ക് ആളെ നല്‍കാനായി കമ്പനിയില്‍ നിന്നും ഏജന്റ് എണ്‍പതിനായിരം രൂപ വാങ്ങിയതായും അറിഞ്ഞു. ഈ തുക മടക്കി നല്‍കിയാല്‍ മാത്രമേ തിരികെ പോരാന്‍ കഴിയു എന്ന് കമ്പനിയും അറിയിച്ചു. താമസത്തിനും ഭക്ഷണത്തിനും പുറമെ നാല്‍പ്പതിനായിരം രൂപ വാഗ്ദാനത്തിന് പകരം ചുമടെടുപ്പ് കമ്പനി ആകെ പതിനയ്യായിരം രൂപയാണ് നല്‍കാമെന്ന് ഏറ്റത് .ഇതില്‍ വിസയുടെ മുന്‍ പറ്റായി എണ്ണായിരം തിരികെ അടക്കാനും നിര്‍ദേശിച്ചിരുന്നു.സുഹൃത്തുക്കള്‍ കൈരളി,നോര്‍ക്ക വഴി ഇന്ത്യന്‍ എംബസിയുമായിബന്ധപ്പെട്ടു.

നാട്ടില്‍ നിന്നും കുടുംബവും പരാതി നല്‍കിയതോടെ കമ്പനി വിടാന്‍ സൗകര്യം ലഭിച്ചെങ്കിലും തിരികെ പോകാന്‍ ടിക്കറ്റ് വീണ്ടും കടമ്പയായി. വിദേശത്തുള്ള ബന്ധുക്കള്‍ ടിക്കറ്റ് എടുത്ത് നല്‍കിയതോടെ മടങ്ങി എത്തുകയായിരുന്നു. നാട്ടില്‍ എത്തിയ ശേഷം കുമ്പനാടുള്ള തമ്പിയുടെ വീട്ടില്‍ പലതവണ എത്തിയെങ്കിലും അനുകൂലമായ മറുപടി ലഭിക്കാതെ വന്നതോടെ ആറന്മുള പോലീസില്‍ പരാതി നല്‍കി. എന്നാല്‍ തമ്പിയുടെ വീട്ടുകാരെ വിളിപ്പിച്ചെങ്കിലും പിന്നീട് പോലീസ് ഇത് വളരെ ലാഘവത്തോടെയാണ് എടുത്തതത്രെ. ഇതേ തുടര്‍ന്നാണ് മുഖ്യ മന്ത്രി,പട്ടികജാതി വികസന മന്ത്രി,ആറന്മുള എം.എല്‍.എ,ഡി.ജി.പി തുടങ്ങിയവക്കെല്ലാം പരാതി നല്‍കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Chief Minister, Complaint, Police, Cheating,Malayali who trapped in Oman for job fraud  returned home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?