ഇന്‍സ്റ്റഗ്രാം റീബ്രാന്‍ഡ് ചെയ്യുന്നു; ഫേയ്‌സ്ബുക്കിന്റെ പേര് കൂടി ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ക്കാന്‍ പുതിയ തീരുമാനം

ന്യൂയോര്‍ക്ക്: (www.kvartha.com 04.04.2019) ഇന്‍സ്റ്റഗ്രാം വലിയ മാറ്റത്തിന് തയ്യാറെടുക്കുന്നു. ഫേയ്‌സ്ബുക്ക് നിയന്ത്രണത്തിലുള്ള ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം, റീബ്രാന്‍ഡ് ചെയ്ത് 'ഇന്‍സ്റ്റഗ്രാം ഫ്രം ഫേസ്ബുക്ക്' എന്നായിരിക്കും പുതിയ പേര് എന്നാണ് റിപ്പോര്‍ട്ട്. റിവേഴ്‌സ് എന്‍ജിനീയര്‍ ജെയ്ന്‍ മാന്‍ചുന്‍ വോങ് ആണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

ഫേയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള മുഴുവന്‍ കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകളും ഒരുകുടക്കീഴീല്‍ ആക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാം - ഫേയ്‌സ്ബുക്ക് - വാട്ട്‌സാപ്പ് എന്നിവയ്ക്ക് ഒരു പ്ലാറ്റ്‌ഫോം തയാറാക്കാനുള്ള ശ്രമം ആരംഭിച്ചു. എല്ലാ ആപ്ലിക്കേഷനുകളിലൂടെ 206 കോടി ആളുകള്‍ പരസ്പരം കണക്റ്റ് ചെയ്യപ്പെടുന്നു എന്നാണ് കരുതുന്നത്. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്കോ ഇന്‍സ്റ്റഗ്രാമോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

 Instagram re-branding, adding Facebook with its name, New York, News, World, Technology, Facebook, Whatsapp

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Instagram re-branding, adding Facebook with its name, New York, News, World, Technology, Facebook, Whatsapp.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?