ലീഗിനെതിരെ യോഗിയുടെ പരാമര്‍ശം; കാന്‍സര്‍ ജലദോഷത്തെ കുറ്റംപറയുന്നത് പോലെ: എം.എ ബേബി


കോഴിക്കോട് (www.evisionnews.co): കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയാണ് ആദിത്യനാഥ് മുസ്ലിം ലീഗിന്റെ വര്‍ഗീയതയെ കുറ്റം പറയുന്നതെന്ന് സി.പി.ഐ.എം നേതാവ് എം.എ ബേബി. സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ് ഇത്തരം പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും യോഗിയുടെ പ്രസ്താവനയ്ക്ക് എതിരെ രംഗത്തു വന്നിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ് നടത്തിയത് നികൃഷ്ടമായ പ്രസ്താവനയാണെന്നും വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ പുല്ല് പോലെ തള്ളിക്കളയുമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?