'കൊല്ലട'കളുടെ കൊള്ള നിര്‍ത്തലാക്കാന്‍ നിയമാനുസൃത പരിശോധന നടത്തുന്നതിനെതിരെ സ്വകാര്യ ദീര്‍ഘദൂര ബസുകളുടെ സമരം; സമരം അറിയാതെ ബസിനായി എത്തിയവര്‍ വലഞ്ഞു; യാത്രക്കാര്‍ക്ക് താങ്ങായി കെഎസ്ആര്‍ടിസി

കോഴിക്കോട്: (www.kvartha.com 29.04.2019) സ്വകാര്യ ദീര്‍ഘദൂര ബസുകളുടെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള കുതിപ്പിന് കൂച്ചുവിലങ്ങിട്ട 'ഓപ്പറേഷന്‍ നൈറ്റ് റൈഡേര്‍സി'നെതിരെ ബസുടമകള്‍ നടത്തിയ സമരം യാത്രക്കാരെ പെരുവഴിയിലാക്കി. മലബാറില്‍ നിന്നുള്ള അമ്പതോളം ലക്ഷ്വറി ബസ്സുകളാണ് സമരത്തിന്റെ ഭാഗമായി സര്‍വീസ് റദ്ദാക്കിയത്. മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന നിയമാനുസൃത പരിശോധനയ്ക്ക് എതിരെയാണ് ബസുടമകളുടെ സമരം. കോഴിക്കോട്,വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ആഡംബര ബസ്സുടമകള്‍ ഒരു ദിവസത്തെ സമരത്തില്‍ പങ്കെടുത്തു.

സമരം അറിയാതെ എത്തിയവരാണ് പെരുവഴിയിലായത്. എന്നാല്‍, സമരം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. കഴിയാവുന്നത്ര ബസ്സുകള്‍ നിരത്തിലിറക്കിയാണ് കെഎസ്ആര്‍ടിസി നൂറുകണക്കിന് യാത്രക്കാരുടെ ക്ലേശം പരിഹരിച്ചത്.


തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പോയ കല്ലട ബസില്‍ എറണാകുളത്ത് വെച്ച് യാത്രക്കാര്‍ ജീവനക്കാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായതിന് പിന്നാലെയാണ് 'ഓപ്പറേഷന്‍ നൈറ്റ്‌റൈഡേര്‍സ്' എന്ന പേരില്‍ പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ് സ്വകാര്യ ദീര്‍ഘദൂര ബസുകളുടെ അനധികൃത ഓട്ടത്തിന് കടിഞ്ഞാണിടാന്‍ രംഗത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, News, Bus, Strike, KSRTC, Passengers, Private Inter-State Buses, Private Inter-State Bus Strike; KSRTC Service made Relief for Passengers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?