കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു: എന്‍.ഐ.എ കസ്റ്റഡിയിലുള്ള മലയാളിയുടെ മൊഴി
കൊച്ചി (www.evisionnews.co): കേരളത്തില്‍ പുതുവത്സരദിനത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കര്‍. അഫ്ഗാനിസ്താനില്‍ നിന്നും സിറിയയില്‍ നിന്നുമാണു നിര്‍ദേശം ലഭിച്ചതെന്നും കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവരുടേതായിരുന്നു നിര്‍ദേശമെന്നും റിയാസ് മൊഴി നല്‍കി.
കൊച്ചിയടക്കമുള്ള നഗരങ്ങളെ ലക്ഷ്യംവെച്ചെങ്കിലും ഒപ്പമുള്ളവര്‍ പിന്തുണച്ചില്ലെന്നും റിയാസ് പറഞ്ഞു. വിനോദസഞ്ചാരികള്‍ ഏറ്റവുമധികം എത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഒപ്പമുള്ളവര്‍ എതിര്‍ത്തെങ്കിലും താന്‍ ഇതിനുവേണ്ട കാര്യങ്ങള്‍ ഒരുക്കിവരികയായിരുന്നുവെന്നും റിയാസ് പറഞ്ഞു. എന്നാല്‍ ഇതിനിടെയാണ് ഇയാള്‍ എന്‍.ഐ.എയുടെ പിടിയിലാകുന്നത്. ഇയാളെ ഇന്നു കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. റിയാസിനെയും കാസര്‍കോട്ട് സ്വദേശികളായ രണ്ടുപേരെയും ചോദ്യംചെയ്തുവരികയാണ്.
Powered by Info News For You

Comments
Post a Comment