ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്:(www.kasargodvartha.com 01/04/2019) കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡരികില്‍ രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍ സ്ഥിരതാമസക്കാരിയായ മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചത്. പ്രദേശത്തെ നാട്ടുകാര്‍ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ച് പോലീസ് ആളെ തിരിച്ചറിയുകയായിരുന്നു.

 News, Kozhikode, Kerala, Top-Headlines, Death, Obituary, Deadbody, Police, Investigation,Transgender woman found dead


നഗരത്തിലെ ഇടുങ്ങിയ വഴിയായ ശങ്കുണ്ണി നായര്‍ റോഡിലായത് കൊണ്ടുതന്നെ മൃതദേഹം ആളുകളുടെ ശ്രദ്ധയില്‍ പെട്ടതും വൈകിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം കൂടിയാണിത്.

അതേസമയം തന്നെ ആരോ നിരന്തരം ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ട് ഷാലു കോഴിക്കോട്ടെ ട്രാന്‍സ്‌ജെഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ ഫോണില്‍ വിളിച്ചിരുന്നതായി സിസിലി പൊലീസിനോട് പറഞ്ഞിട്ടുണ്ട് സംഭവ സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞതും സിസിലി തന്നെയാണ്.

കോഴിക്കോട്ടെത്തിയ ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നില്‍ക്കുന്നതും കണ്ടവരുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Top-Headlines, Death, Obituary, Deadbody, Police, Investigation,Transgender woman found dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?