കാസര്‍കോട്ട് യുഡിഎഫ് വിജയം സുനിശ്ചിതം; മുല്ലപ്പള്ളി

കാസര്‍കോട്: (www.kasargodvartha.com 02.04.2019) കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഐക്യജനാധിപത്യമുന്നണി വിജയം സുനിശ്ചിതമാണെന്ന്  കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുള്ളത് കാസര്‍കോട് ജില്ലയിലാണ്. ഈ നിയോജക മണ്ഡലത്തിലാണ് നേവല്‍ അക്കാദമി, സിപിസിആര്‍ഐ, എച്ച് എ എല്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടക്കം കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ സാധ്യമായത് കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ്. പ്രഭാകരന്‍ കമ്മീഷന്‍ അടക്കമുള്ള സമഗ്ര വികസന പാക്കേജ് കൊണ്ടുവന്നത് ഐക്യജനാധിപത്യ മുന്നണിയാണ.്

കൊലപാതക രാഷ്ട്രീയത്തിന് എതിരായി വികസന രാഷ്ട്രീയം അജണ്ടയാക്കി കൊണ്ടാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാഞ്ഞങ്ങാട് നിയോജമണ്ഡലം പ്രചരണ പരിപാടി  ഇരിയയില്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

Kasaragod, Kerala, News, KPCC-president, Election, MP, Victory, UDF, Politics, Political party, Trending, UDF will be won in kasaragod; Mullappalli

യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ വി മാത്യു അധ്യക്ഷനായിരുന്നു യുഡിഎഫ് നേതാക്കളായ എം സി ഖമറുദ്ദിന്‍, കെ പി കുഞ്ഞിക്കണ്ണന്‍, എ ഗോവിന്ദനായര്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, ഹരീഷ് ബി നമ്പ്യാര്‍, പി സുകുമാരന്‍, ബാബു കദളിമറ്റം, ബഷീര്‍ വെള്ളിക്കോത്ത്, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ബാലകൃഷ്ണന്‍ പെരിയ, പി വി സുരേഷ്, മീനാക്ഷി ബാലകൃഷ്ണന്‍,ധന്യാ സുരേഷ്, ഡി വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എംപി ജാഫര്‍ സ്വാഗതവും കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം
സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, KPCC-president, Election, MP, Victory, UDF, Politics, Political party, Trending, UDF will be won in kasaragod; Mullappalli
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?