മകന്‍ ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകള്‍ ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ്
തൊടുപുഴ: (www.kvartha.com 01.04.2019) തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച് മൃതപ്രാണനാക്കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ ഭര്‍തൃപിതാവ് രംഗത്ത്. മകന്‍ ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകള്‍ ആവശ്യപ്പെട്ടതായാണ് ബിജുവിന്റെ പിതാവ് തിരുവനന്തപുരം കമലേശ്വരം സ്വദേശി ബാബുവിന്റെ വെളിപ്പെടുത്തല്‍. 2018 മേയ് 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടില്‍ വച്ച് ബിജു മരിക്കുന്നത്.
അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. അന്നു തന്നെ അരുണ്‍ ആനന്ദ് വീട്ടിലെത്തി മരുമകളെ കണ്ടു സംസാരിച്ചു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ തന്നോട് പറഞ്ഞതായും ബാബു പറയുന്നു. ബാബുവിന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍.
ബിജുവിനോട് അരുണ്‍ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതിനെ തുടര്‍ന്ന് 15 വര്‍ഷം മുന്‍പു അരുണും ബിജുവും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നും ബാബു പറയുന്നു. ബിജുവിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഫോണില്‍ ഞങ്ങളോട് സംസാരിച്ചിരുന്നു. വര്‍ക്ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നു എന്നും വര്‍ക്ഷോപ്പില്‍ നിന്നു നല്ല വരുമാനമുണ്ടെന്നും പറഞ്ഞിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു ബിജു. എന്നാല്‍ അരുണ്‍ എങ്ങനെ മരുമകളുമായി പരിചയത്തിലായി എന്ന് അറിയില്ലെന്നും ബാബു പറയുന്നു.
ബിജുവിന്റേത് സ്വാഭാവിക മരണമെന്നാണ് കരുതിയതെങ്കിലും ഇപ്പോള്‍ മരണത്തില്‍ സംശയം ബാക്കിനില്‍ക്കുന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രിയോട് അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജുവിന്റെ ബന്ധുക്കള്‍. ഈ സാഹചര്യത്തില്‍ യുവതിയും അരുണുമായി നേരത്തേ ബന്ധമുണ്ടോ എന്ന കാര്യത്തിലും സംശയം ഉയരുകയാണ്. എന്നാല്‍ ബിജുവിന്റെ മരണ ശേഷമാണ് അരുണുമായി പരിചയപ്പെട്ടതെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: She wanted to marry Arun on the third day of my son’s death, reveals father-in-law, Thodupuzha, News, Crime, Criminal Case, Attack, Injured, Hospital, Treatment, Police, Allegation, Trending, Kerala.

Powered by Info News For You

Comments
Post a Comment