സംഗീത ലോകത്തു നിന്നും തികരക്കഥയിലെക്ക് ചുവടുവെച്ച് എ ആര്‍ റഹ്മാന്‍; റിലിസിന് തയ്യാറെടുത്ത് '99 സോങ്ങ്‌സ്'
മുംബൈ:(www.kvartha.com 12/04/2019) സംഗീതത്തിന്റെ ലോകത്ത് നിന്നും ഇനി തിരക്കഥയുടേയും നിര്‍മ്മാണത്തിന്റേയും ലോകത്തേയ്ക്കു ചുവടുവയ്ക്കുകയാണ് എ ആര്‍ റഹ് മാന്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ അണിയറയില്‍ പ്രണയകഥ പറയുന്ന ഒരു ചിത്രം ഒരുങ്ങുകയാണെന്ന് എ ആര്‍ റഹ് മാന്‍ തന്നെയാണ് അറിയിച്ചത്.
റഹ് മാന്‍ തന്നെയാണ് '99 സോങ്ങ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നതും. സംഗീതം കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ കന്നി ചിത്രവും സംഗീതത്തിനു പ്രാധാന്യം നല്‍കുന്നതാണ്.
വൈ എം മൂവീസും ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് '99 സോങ്ങ്‌സ്' നിര്‍മിക്കുന്നത്. ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിരിക്കും ചിത്രമെന്നും എ ആര്‍ റഹ് മാന്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment