കാസര്‍കോട് ചായ്യോത്ത് 99 ശതമാനം പോളിംഗ് നടന്നുവെന്നത് ടൈപ്പിംഗില്‍ വന്ന പിശകെന്ന് കലക്ടര്‍; പോളിംഗ് 89.20 ശതമാനം മാത്രം

കാസര്‍കോട്: (www.kasargodvartha.com 25.04.2019) കാസര്‍കോട് മണ്ഡലത്തിലെ 122 ബൂത്തുകളില്‍ 90 ശതമാനത്തിലേറെ പോളിംഗ് നടന്നുവെന്ന റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ ചായ്യോത്ത് ജി എച്ച് എസ് സ്‌കൂളിലെ 190-ാം നമ്പര്‍ ബൂത്തില്‍ 99 ശതമാനം പോളിംഗ് നടന്നുവെന്ന ഞെട്ടിക്കുന്ന വിവരം തെറ്റാണെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ടൈപ്പിംഗില്‍ വന്ന പിശകാണ് ഇതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

സി പി എം ശക്തികേന്ദ്രമായ കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍പെടുന്ന സ്ഥലമാണ് ചായ്യോത്ത്. അതുകൊണ്ടു തന്നെ 99 ശതമാനം പോളിംഗ് നടത്തണമെങ്കില്‍ അവിടെ കള്ളവോട്ട് നടന്നുവെന്നതിന് വ്യക്തമായ തെളിവാണെന്ന് യു ഡി എഫ് ഉള്‍പെടെയുള്ള കക്ഷികള്‍ ആരോപണവുമായി രംഗത്തു വന്നുകൊണ്ടിരിക്കെയാണ് ജില്ലാ ഭരണകൂടം വിശദീകരണവുമായി രംഗത്തു വന്നത്. ഈ ബൂത്തില്‍ 89.20 ശതമാനം മാത്രമാണ് പോളിംഗെന്നാണ് കലക്ടര്‍ നല്‍കുന്ന വിശദീകരണം. തെറ്റായ റിപോര്‍ട്ട് വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ജില്ലാ ഭരണാധികാരിയോട് വിശദീകരണം ആവശ്യപ്പെട്ടതായാണ് വിവരം.

പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ രാമന്തളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 116-ാം ബൂത്തിലാണ് ലോക്‌സഭാ മണ്ഡലത്തിലെ ഏറ്റവും കുറവ് (61.7) പോളിങ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്തെ ഒരു ബൂത്തിലും പോളിങ് നില 90 ശതമാനം കടന്നില്ല. മഞ്ചേശ്വരത്ത് ഏറ്റവും കൂടിയ പോളിങ് (88 ശതമാനം) ജിഎച്ച്എസ്എസ് പദ്രെയിലെ 198-ാം ബൂത്തിലും, കുറവ് (65.8 ശതമാനം) കുര്‍ച്ചിപള്ള ഗവ. ഹിന്ദുസ്ഥാനി യുപി സ്‌കൂളിലെ 79 -ാം ബൂത്തിലുമാണ്. കാസര്‍കോട് ഏറ്റവും കൂടുതല്‍ വോട്ട് (92.1 ശതമാനം) രേഖപ്പെടുത്തിയത് കുണ്ടില അങ്കണവാടിയിലെ 47-ാം ബൂത്തിലാണ്. ഈ മണ്ഡലത്തില്‍ മറ്റു ബൂത്തുകളിലൊന്നും പോളിങ് നില 90 ശതമാനം കടന്നില്ല. ഏറ്റവും കുറവ് (61.8 ശതമാനം) തളങ്കര ഗവ. മുസ്ലിം എല്‍ പി സ്‌കൂളിലെ 170 -ാം ബൂത്തിലാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, District Collector, No 99 Percent polling in Chayyoth; Its a Typical mistake: District Collector
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?