99 ശതമാനം പോളിംഗ് രേഖപ്പെടുത്തി ചായ്യോത്ത് സ്‌കൂളിലെ ബൂത്ത്; ഏറ്റവും കുറവ് രാമന്തളി സ്‌കൂളിലെ ബൂത്തില്‍, 61.7 ശതമാനം
കാസര്‍കോട്: (www.kasargodvartha.com 24.04.2019) കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ 99 ശതമാനം പോളിങോടെ ചായ്യോത്ത് സ്‌കൂളിലെ ബൂത്ത് ശ്രദ്ധേയമായി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 190-ാം നമ്പര്‍ ബൂത്താണ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് നിലയുമായി അപൂര്‍വ നേട്ടം കരസ്ഥമാക്കിയത്. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ രാമന്തളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 116-ാം ബൂത്തിലാണ് ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും കുറവ് (61.7) പോളിങ് രേഖപ്പെടുത്തിയത്.
മഞ്ചേശ്വരത്തെ ഒരു ബൂത്തിലും പോളിങ് നില 90 ശതമാനം കടന്നില്ല. മഞ്ചേശ്വരത്ത് ഏറ്റവും കൂടിയ പോളിങ് (88 ശതമാനം) ജിഎച്ച്എസ്എസ് പദ്രെയിലെ 198-ാം ബൂത്തിലും, കുറവ് (65.8 ശതമാനം) കുര്‍ച്ചിപള്ള ഗവ. ഹിന്ദുസ്ഥാനി യുപി സ്‌കൂളിലെ 79 -ാം ബൂത്തിലുമാണ്. കാസര്‍കോട് ഏറ്റവും കൂടുതല്‍ വോട്ട് (92.1 ശതമാനം) രേഖപ്പെടുത്തിയത് കുണ്ടില അങ്കണവാടിയിലെ 47-ാം ബൂത്തിലാണ്. ഈ മണ്ഡലത്തില്‍ മറ്റു ബൂത്തുകളിലൊന്നും പോളിങ് നില 90 ശതമാനം കടന്നില്ല. ഏറ്റവും കുറവ് (61.8 ശതമാനം) തളങ്കര ഗവ. മുസ്ലിം എല്‍ പി സ്‌കൂളിലെ 170 -ാം ബൂത്തിലാണ്.
ഉദുമയില്‍ കൂടിയത് (92.1 ശതമാനം) പാക്കം ജി എച്ച് എസിലെ 115 -ാം ബൂത്തിലും കുറവ് (65.2 ശതമാനം) മൗവ്വലിലെ രിഫാഇയ്യ എല്‍പിഎസിലെ 119 -ാം ബൂത്തിലുമാണ്. കാഞ്ഞങ്ങാട് ഏറ്റവും കുറവ് (69.2 ശതമാനം) പടന്നക്കാട് ശ്രീ നാരായണ ടിടിയിലെ 171 -ാം ബൂത്തിലാണ്. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ എഎല്‍പിഎസ് പാലായിയിലെ 24 -ാം നമ്പര്‍ ബൂത്തില്‍ 98.2 ശതമാനം പോളിങ് ചെയ്തു. ഏറ്റവും കുറവ് (69.7 ശതമാനം) പടന്ന വികെപികെ എച്ച് എം എം ആര്‍ വി എച്ച് എച്ച് എസ് എസിലെ 139 -ാം ബൂത്തിലാണ്. പയ്യന്നൂരില്‍ ഏറ്റവും കൂടുതല്‍ (97.2 ശതമാനം) പോളിങ് നടന്നത് മണിയറ ജി എല്‍ പി സ്‌കൂളിലെ 54 -ാം ബൂത്തിലാണ്. കല്യാശേരിയില്‍ കടന്നപ്പള്ളി എല്‍ പി സ്‌കൂളിലെ 52 -ാം ബൂത്തില്‍ 98.7 ശതമാനവും ഗവ. ഗേള്‍സ് എച്ച് എസ് മാടായിയിലെ 65 -ാം ബൂത്തില്‍ ഏറ്റവും കുറഞ്ഞ (66.5 ശതമാനം) പോളിങ് നിലയും രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, school, election, 99 percent polling in Chayyoth school
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment