തമിഴ്നാട് എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 95.2

ചെന്നൈ: (www.kvartha.com 29.04.2019) തമിഴ്നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് നേരിയ വര്‍ധനയോടെ 95.2 ആണ് ഇത്തവണത്തെ വിജയശതമാനം. 94.5 ആയിരുന്നു 2018ലെ വിജയശതമാനം. മാര്‍ച്ച് 14 മുതല്‍ 29 വരെയാണ് തമിഴ്‌നാട്ടില്‍ എസ് എസ് എല്‍ സി പരീക്ഷ നടന്നത്.

വിദ്യാര്‍ഥികള്‍ക്ക് tnresults.nic.in, dge1.tn.nic.in, dge2.tn.nic.in എന്നീ വെബ്സൈറ്റുകളില്‍നിന്ന് ഫലം അറിയാനാകും. ഈ വെബ്സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന SSLC Exam Results - March 2019 ലിങ്കില്‍ രജിസ്ട്രേഷന്‍ നമ്പറും ജനന തിയതിയും നല്‍കിയാല്‍ മാര്‍ക്ക് അറിയാനാകും.

10th Result 2019 declared: 95.2% students pass Tamil Nadu board Class 10 exams; girls outperform boys with 97% pass percentage,chennai, News, Education, SSLC, Examination, Girl students, Website, National.

9.6 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ തമിഴ്നാട് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയതില്‍ 97 ശതമാനം പെണ്‍കുട്ടികളും വിജയം നേടിയപ്പോള്‍ 93.3 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം.

98.53 ശതമാനം വിജയത്തോടെ തിരുപ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയികളുള്ളത്. രാമനാഥപുരവും (98.48 ശതമാനം) നാമക്കലുമാണ് (98.45 ശതമാനം) രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 10th Result 2019 declared: 95.2% students pass Tamil Nadu board Class 10 exams; girls outperform boys with 97% pass percentage,chennai, News, Education, SSLC, Examination, Girl students, Website, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?