രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു; വിധിയെഴുതുന്നത് 95 മണ്ഡലങ്ങള്‍

ന്യൂ ഡല്‍ഹി: (www.kvartha.com 18.04.2019) ലോകസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് രാജ്യത്ത് ആരംഭിച്ചു. 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച്ച പോളിംഗ്. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചിരുന്നു.

വ്യാഴാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കേണ്ട ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23 ലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ വ്യാഴാഴ്ച്ച തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒഡീഷ, കശ്മീര്‍, മണിപ്പൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് ജനവിധിയെഴുതുന്നത്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്ലി, ഹേമമാലിനി, അന്‍പുമണി രാംദാസ്, ഡാനിഷ് അലി, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ഫാറൂഖ് അബ്ദുള്ള, അശോക് ചവാന്‍, പൊന്‍ രാധാകൃഷ്ണന്‍, കനിമൊഴി തുടങ്ങിയ നേതാക്കള്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നായി ജനവിധി തേടുന്നുണ്ട്. വ്യാഴാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ 39 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, Election, Lok Sabha, Trending, Voters, Polling, Loksabha Polls 2019; Second Phase Starts. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?