91 ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; കേന്ദ്രമന്ത്രി മത്സരിച്ച മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തില്‍ വിതരണം ചെയ്യുന്നതിനിടെ നമോ ഫുഡ് പിടിച്ചെടുത്തു, സംഘര്‍ഷങ്ങളില്‍ 2 പേര്‍ കൊല്ലപ്പെട്ടു, ബൂത്തിന് സമീപം മാവോയിസ്റ്റുകള്‍ ബോംബ് സ്‌ഫോടനം നടത്തി

ന്യൂഡല്‍ഹി: (www.kvartha.com 11.04.2019) രാജ്യത്ത് ഒന്നാം ഘട്ട വോട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 217 സ്ഥാനാര്‍ത്ഥികളാണ്  ആദ്യഘട്ടത്തില്‍ ജനവിധി തേടിയത്. മികച്ച പോളിങ്ങ് ആണ് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ നടന്നത്. മാവോയിസ്റ്റ് മേഖലയായ ചത്തീസ്ഗഡിലെ ബസ്തറിലടക്കം മികച്ച പോളിങ്ങ് രേഖപ്പെടുത്തി. പുലര്‍ച്ചെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ്ങ് വൈകീട്ട് ആറ് മണിയോടെ പൂര്‍ത്തിയായി.
News, National, Election, LS polls 1st phase largely peaceful, Says EC

നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്ന ആന്ധ്രപ്രദേശില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കല്ലേറിലും സംഘര്‍ഷത്തിലും രണ്ട് പേര്‍ കൊല്ലപ്പെട്ടു. അനന്ത്പുര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് - ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. നിയമസഭയിലെ 175 സീറ്റുകളിലേക്കും ലോക്‌സഭയിലെ 25 സീറ്റുകളിലേക്കുമാണ് ആന്ധ്രയില്‍ വ്യാഴാഴ്ച്ച വോട്ടെടുപ്പ് നടന്നത്. ഇതേ തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ റീ പോളിങ്ങ് വേണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

മാവോയിസ്റ്റ് മേഖലയായ ചത്തീസ്ഗഡിലെ ബസ്തര്‍ മണ്ഡലത്തിലെ പോളിങ്ങ് ബൂത്തിന് സമീപം ബോംബ് സ്‌ഫോടനം നടന്നു. സംഭവത്തില്‍ ആയുധശേഖരവുമായി മൂന്ന് മാവോയിസ്റ്റുകളെ പിടികൂടി. വെസ്റ്റ് ഗോദാവരി ജില്ലിയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ഗുണ്ടൂരില്‍ ടിഡിപിയും വൈ എസ് ആര്‍ കോണ്‍ഗ്രസും തമ്മിലുള്ള സംഘര്‍ഷത്തില്‍ പോളിങ്ങ് ബൂത്ത് തകര്‍ന്നു. ഇതിനിടയില്‍ വോട്ടിങ്ങ് മെഷീനില്‍ ചിഹ്നവും ചിത്രവും തെളിയുന്നില്ലെന്ന് ആരോപിച്ച് ഗുണ്ടുകല്‍ മണ്‍ഡലത്തിലെ ജനസേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മദുസുദനന്‍ ഗുപ്ത ഇവിഎം മെഷീന്‍ തകര്‍ത്തു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതിനിടെ കേന്ദ്രമന്ത്രി മത്സരിച്ച മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തില്‍ വിതരണം ചെയ്യുന്നതിനിടെ ന മോ ഫുഡ് പ്രൊഡക്ട്‌സ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ മണ്ഡലത്തിലെ വിവിധ പോളിങ്ങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി കൊണ്ട് വന്ന നമോ ഫുഡ് പാക്കറ്റുകളാണ് പിടിച്ചെടുത്തത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്യാനെത്തിയത്. മഹാരാഷ്ട്രയില്‍ മന്ത്രി നിധിന്‍ ഗഡ്കരി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.

അതേസമയം ചെറിയ ചില പ്രശ്‌നങ്ങള്‍ ഒഴിവാക്കിയാല്‍ ആദ്യഘട്ട പോളിംഗ് സമാധാനപരമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Election, LS polls 1st phase largely peaceful, Says EC, Namo Food


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?