90ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നില്‍; പകരക്കാനായിറങ്ങിയ മെസ്സിയും സുവിയും രക്ഷകരായി; ബാഴ്‌സയ്ക്ക് ആവേശസമനില
ബാഴ്‌സലോണ: (www.kvartha.com 03.04.2019) ലാലിഗയിലെ ആവേശകരമായ മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയും വിയ്യാറയലും നാലുഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. 90ാം മിനിറ്റ് വരെ 2 ഗോളിന് പിറകിലായിരുന്നു ബാഴ്‌സ. എന്നാല്‍ 90ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ഇഞ്ച്വറി ടൈമില്‍ സുവാരസും നേടിയ ഗോളുകളില്‍ കറ്റാലന്മാര്‍ സമനില പിടിച്ചെടുക്കുകയായിരുന്നു.
12ാം മിനിറ്റില്‍ കുട്ടീഞ്ഞോയിലൂടെ ബാഴ്‌സയാണ് ആദ്യം ലീഡെടുത്തത്. നാലുമിനിറ്റിനകം ഹെഡര്‍ ഗോളിലൂടെ മാല്‍ക്കം ലീഡ് ഇരട്ടിയാക്കി. പിന്നീടാണ് വിയ്യാറയ്യലിന്റെ തിരിച്ചടി തുടങ്ങിയത്. 23ാം മിനിറ്റില്‍ 19കാരന്‍ സാമൂവല്‍ ചുക്യൂസി ഗോള്‍ നേടി. പിന്നീട് രണ്ടാം പകുതിയില്‍ എകാമ്പി, ഇബോറ, ബക എന്നിവര്‍ ബാഴ്‌സയുടെ പോസ്റ്റിലേക്ക് എണ്ണംപറഞ്ഞ ഗോളുകളടിച്ചുകയറ്റിയതോടെ ബാഴ്‌സ പരാജയമുറപ്പിച്ചു. എന്നാല്‍ 86ാം മിനിറ്റില്‍ രണ്ടാം മഞ്ഞ കാര്‍ഡുമായി അല്‍വാരോ ഗോണ്‍സാലസ് പുറത്തു പോയതോടെ ബാഴ്‌സ ഉയര്‍ത്തെഴുന്നേറ്റു. 90 മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ മെസ്സിയും ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ സുവാരസും നേടിയ ഗോളുകള്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, Football, Barcelona, Leonal Messi, Spain, Villarreal, Suarez, Barca beat Villarreal

Powered by Info News For You

Comments
Post a Comment