ബിരിയാണി കിട്ടിയില്ല; തെരഞ്ഞെടുപ്പ് യോഗത്തിനിടെ പൊരിഞ്ഞ തല്ല്; 9 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, മുന്‍ എംഎല്‍എ അടക്കം 30 പേര്‍ക്കെതിരെ കേസ്
മുസാഫര്‍നഗര്‍:(www.kvartha.com 07/04/2019) അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റും തെരഞ്ഞെടുപ്പ് യോഗങ്ങള്‍ തര്‍ക്കത്തില്‍ കലാശിക്കാറുണ്ട്. എന്നാല്‍ യോഗത്തില്‍ വിതരണം ചെയ്ത ബിരിയാണിയുടെ പേരില്‍ പൊരിഞ്ഞ തല്ലിലേര്‍പ്പെട്ട് അറസ്റ്റിലായിരിക്കുകയാണ് മുസാഫര്‍ നഗറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നസീമുദ്ദീന്‍ സിദ്ദീഖിയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിക്ക് ശേഷം ബിരിയാണി വിതരണം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആദ്യം തങ്ങള്‍ക്ക് ലഭിക്കണമെന്നാവശ്യപ്പെട്ട് ചില പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ വാക്തര്‍ക്കമായി. അതിനിടെ ചിലര്‍ തമ്മില്‍ തല്ലുകയും ചെയ്തു. പിന്നീട് കൂട്ടത്തല്ലില്‍ കലാശിച്ചതോടെ ജയിലിലുമായി.
സംഭവത്തില്‍ ഒമ്പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ എംഎല്‍എ മൗലാനാ ജമീലടക്കം 30 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മൗലാനാ ജമീലിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നുവെന്ന് കാട്ടിയാണ് ജമീലിനും മറ്റ് മുപ്പത് പേര്‍ക്കുമെതിരെ കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Congress, Case, Arrest, Election, Trending, Congress Supporters Clash Over Biryani At Poll Meet In UP, 9 Arrested

Powered by Info News For You

Comments
Post a Comment