9 പേരെ കൊലപ്പെടുത്താന്‍ ഒരുങ്ങിപ്പുറപ്പെട്ട 14 കാരികളായ പെണ്‍കുട്ടികള്‍ അറസ്റ്റില്‍
ഫ് ളോറിഡ: (www.kvartha.com 24.04.2019) ഒന്നും രണ്ടുമല്ല, ഒമ്പതുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ പദ്ധതിയിട്ട പതിനാലുകാരികള്‍ അറസ്റ്റില്‍. ഫ് ളോറിഡ പോലീസ് ആണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. അവോണ്‍ പാര്‍ക്ക് മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന ഡിലാനി ബാണ്‍സ്, സൊലോംഗി ഗ്രീന്‍ എന്നീ കുട്ടികളാണ് അറസ്റ്റിലായത്. കുട്ടികളുടെ കമ്പ്യൂട്ടറുകള്‍ പരിശോധിക്കാനിടയായ അധ്യാപികയാണ് വിവരം പോലീസിനെ അറിയിച്ചത്.
പ്രൈവറ്റ് ഇന്‍ഫോ, ഡു നോട്ട് ഓപ്പണ്‍, പ്രോജക്ട് 11/9 തുടങ്ങിയ പേരുകളിലുള്ള ഫോള്‍ഡറുകള്‍ സംശയം തോന്നിയാണ് അധ്യാപിക തുറന്നുനോക്കിയത്. തോക്കുകളെ കുറിച്ചും അവ എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നതിനെക്കുറിച്ചും മൃതദേഹങ്ങള്‍ കത്തിച്ച് തെളിവുകള്‍ നശിപ്പിച്ച് പോലീസിന്റെ പിടിയില്‍പെടാതെ രക്ഷപ്പെടുന്നതിനെക്കുറിച്ചും ഇതില്‍ വ്യക്തമായി പറഞ്ഞിരുന്നു. മാത്രമല്ല കൊലപ്പെടുത്തേണ്ട ആളുകളുടെ വിശദ വിവരങ്ങളും ഇതില്‍ രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല, എന്തുകൊണ്ടാണ് ഇവരെ കൊല്ലാന്‍ തീരുമാനിച്ചതെന്നും ഇതില്‍ പറഞ്ഞിരുന്നു.
ഫോള്‍ഡറുകള്‍ പരിശോധിക്കുന്നതറിഞ്ഞ് ഓടിയെത്തിയ പെണ്‍കുട്ടികള്‍ പരിശോധന തടസപ്പെടുത്താനും ശ്രമിച്ചു. ഇതാണ് അധ്യാപികയ്ക്ക് സംശയംതോന്നാന്‍ കാരണം. പിടിക്കപ്പെട്ടാല്‍ എല്ലാം തമാശയ്ക്കുവേണ്ടി ചെയ്തതാണെന്ന് പറയുമെന്ന് ഒരു പെണ്‍കുട്ടി രണ്ടാമത്തെ ആളോട് പറയുന്നതും അധ്യാപിക കേട്ടു.
ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ല. പോലീസ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണമാരംഭിച്ചു. ലിസ്റ്റില്‍ പേരുള്ള ഒമ്പതുപേര്‍ക്കും പ്രത്യേക സുരക്ഷ നല്‍കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം അറസ്റ്റിലായ കുട്ടികളെ ബാര്‍ടോവിലെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two 14-Year-Old Girls In Florida Are Accused Of Plotting To Kill 9 People, America, Arrested, Police, Minor girls, Teacher, Murder, Crime, Criminal Case, World.

Powered by Info News For You

Comments
Post a Comment