കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം, യെല്ലോ അലേര്‍ട്ട് 8 ജില്ലകളില്‍

തിരുവനന്തപുരം: (www.kvartha.com 26.04.2019) ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ കൂടി വെള്ളിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ യെല്ലോ അലേര്‍ട്ട് ബാധകമുള്ള ജില്ലകള്‍ എട്ടായി. കഴിഞ്ഞ ദിവസം എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വെള്ളിയാഴ്ച മുന്നറിയപ്പ് നല്‍കിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി കേരളതീരത്ത് അപകടം വിതക്കാനുളള സാധ്യത കണക്കിലെടുത്താണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച ആന്ധ്ര, തമിഴ്‌നാട് തീരത്തെത്തുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്താണ് ചൊവ്വാഴ്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ 28ന് മുമ്പ് തീരമണിയണമെന്നും നിര്‍ദേശമുണ്ട്.


ഏപ്രില്‍ 28, 29 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കും. ചില സ്ഥലങ്ങളില്‍ 29, 30 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിലേക്കും ബീച്ചുകളിലേക്കും ജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തീരദേശത്ത് ഒരുമാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രൂക്ഷമായ കടലാക്രമണവും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും കണക്കിലെടുത്താണ് ഒരുമാസത്തെ റേഷന്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറ് ലക്ഷം രൂപയുടെ അധിക പരിരക്ഷ കിട്ടുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. മെഡിസെപ്പ് എന്ന പേരിലാണ് പദ്ധതി. ജൂണ്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാകും തീരുമാനങ്ങള്‍ നടപ്പാക്കുക.

Keywords: Kerala, Thiruvananthapuram, News, Rain, Trending, Flood, Ernakulam, Idukki, Malappuram, Thrissur, Kottayam, palakkad, Kozhikode, Wayanad, Yellow alert in 8 districts in Kerala.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?