ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി 84 സെക്ടര്‍ കോഡിനേറ്റര്‍മാരെ നിയമിച്ചു

കാസര്‍കോട്: (www.kasargodvartha.com 22.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വോട്ട് ചെയ്യുന്നതിനുളള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ 84 സെക്ടര്‍ കോഡിനേറ്റര്‍മാരെ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നിയമിച്ചു. വോട്ട് ചെയ്യുന്നതിന് ഭിന്നശേഷിക്കാരെ പോളിങ് ബൂത്തില്‍ എത്തിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ ഭിന്നശേഷിക്കാരുടെ നോഡല്‍ ഓഫീസറെ സഹായിക്കുകയെന്നതാണ് ഇവരുടെ ചുമതല.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ 19 ഉം കാസര്‍കോട് 15 ഉം ഉദുമ 18 ഉം കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 16 വീതവും സെക്ടര്‍ കോഡിനേറ്റര്‍മാരെയാണ് നിയമിച്ചത്. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍, അങ്കണ്‍വാടി ജീവനക്കാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍ എന്നിവരെയാണ് സെക്ടര്‍ കോഡിനേറ്റര്‍മാരായി നിയമിച്ചത്. ഇവര്‍ക്ക് പുറമേ ഭിന്നശേഷിക്കാരെ പോളിങ് ബൂത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ 12 കോര്‍ഡിനേറ്റര്‍മാരെയും ജില്ലാ കളക്ടര്‍ നിയമിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, news, election, LS Polls: 84 sector coordinators appointed for disabled persons  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?