കാസര്‍കോട്ട് റെക്കോര്‍ഡ് ഭേദിച്ച് പോളിംഗ്, രാത്രി 8.30 വരെ 79.02 ശതമാനം പോള്‍ ചെയ്തു, ഇനിയും കൂടാന്‍ സാധ്യത
കാസര്‍കോട്: (www.kasargodvartha.com 23.04.2019) പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് റെക്കോര്‍ഡ് ഭേദിച്ച് പോളിംഗ്. രാത്രി 8.30 വരെയുള്ള കണക്കുപ്രകാരം 79.02 ശതമാനം വോട്ടുകളാണ് ഇത്തവണ പോള്‍ ചെയ്തത്. ഇത് ഇനിയും കൂടാണ് സാധ്യത. ഏഴു നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 13,60,827 വോട്ടര്‍മാരില്‍ 10,73,030 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 4,94,883 (75.38 ശതമാനം) പുരുഷന്മാരും 5,78,146 (82.07 ശതമാനം) സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്. www.kasargodvartha.com
വോട്ട് ശതമാനത്തില്‍ സ്ത്രീകളാണ് മുന്നിട്ടു നില്‍ക്കുന്നത്. 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 78.49 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് ശതമാനം. ആകെ 12,40,460 വോട്ടര്‍മാരില്‍ 9,73,592 പേരാണ് 2014 വോട്ട് ചെയ്തത്.
1,317 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ നടന്ന വോട്ടെടുപ്പില്‍ ആറുമണിക്ക് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഇവരുടെ അന്തിമ പോളിങ് ശതമാനം രാത്രി 8.30 വരെ ലഭിച്ചിട്ടില്ല.
ww.kasargodvartha.com
സിപിഎം ശക്തികേന്ദ്രങ്ങളില്‍ കനത്ത പോളിംഗാണ് നടന്നത്. ഇവിടങ്ങളിലെല്ലാം പോളിംഗ് 80 ശതമാനം കടന്നു. പയ്യന്നൂരാണ് ഏറ്റവും കുടൂതല്‍ പോളിംഗ് നടന്നത്. ഇവിടെ 85.13 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ മറ്റൊരു ഇടതുകേന്ദ്രമായ കല്യാശേരിയില്‍ 81.81 ശതമാനവും തൃക്കരിപ്പൂരില്‍ 81.32 ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്തു. മഞ്ചേശ്വരത്താണ് (73.57 ശതമാനം) ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. കാസര്‍കോട് (74.92), ഉദുമ (78.27), കാഞ്ഞങ്ങാട് (79.48) എന്നീ നിയോജക മണ്ഡലങ്ങളില്‍ 80 കടന്നില്ല. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണത്തെ 81.82 ശതമാനത്തില്‍ നിന്ന് 81.32 എന്ന നിലയിലേക്കാണ് കുറഞ്ഞത്. ww.kasargodvartha.com
കഴിഞ്ഞ തവണത്തെ വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ബ്രാക്കറ്റില്‍: മഞ്ചേശ്വരം (71.35), കാസര്‍കോട് (72.59), ഉദുമ (76.95), കാഞ്ഞങ്ങാട് (79.44), തൃക്കരിപ്പൂര്‍ (81.82), പയ്യന്നൂര്‍ (84.31), കല്ല്യാശേരി (81.32). ww.kasargodvartha.com
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണു നിയമിച്ചിരുന്നത്. ഇവര്‍ക്ക് പുറമേ 668 റിസര്‍വ്ഡ് ജീവനക്കാരുമുണ്ടായിരുന്നു. പോളിങ് ബൂത്തുകളിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിന് 2641 പോലീസുകാരെയും വിന്യസിപ്പിച്ചിരുന്നു. 1317 വോട്ടിങ് യന്ത്രങ്ങളാണു തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറുണ്ടായത് അവിടങ്ങളില്‍ കുറച്ചുനേരത്തേക്ക് വോട്ടെടുപ്പ് തടസപ്പെട്ടു. ww.kasargodvartha.com
ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ജില്ലയിലെ പ്രശ്‌നബാധിതമായി കണക്കാക്കിയ 43 ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാകളക്ടറും സംഘവും വോട്ടെടുപ്പ് കഴിയുന്നവരെ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലിരുന്നു നിരീക്ഷിച്ചു. മറ്റ് ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിരുന്നു.
ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ 15 സ്‌ട്രോങ് റൂമുകളിലായാണ് 1317 ബൂത്തുകളിലെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷിനുകള്‍ സൂക്ഷിക്കുന്നത്. സ്‌ട്രോങ് റൂമുകള്‍ സീല്‍ ചെയ്ത് താക്കോല്‍ പോലീസിന് കൈമാറും. വോട്ടെണ്ണല്‍ ദിവസമായ മേയ് 23 വരെ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Election, News, Kasaragod, Trending, Record polling in Kasargod
< !- START disable copy paste -->വോട്ട് ശതമാനത്തില്‍ സ്ത്രീകളാണ് മുന്നിട്ടു നില്‍ക്കുന്നത്. 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 78.49 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് ശതമാനം. ആകെ 12,40,460 വോട്ടര്‍മാരില്‍ 9,73,592 പേരാണ് 2014 വോട്ട് ചെയ്തത്.
1,317 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ നടന്ന വോട്ടെടുപ്പില്‍ ആറുമണിക്ക് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഇവരുടെ അന്തിമ പോളിങ് ശതമാനം രാത്രി 8.30 വരെ ലഭിച്ചിട്ടില്ല.
ww.kasargodvartha.com
സിപിഎം ശക്തികേന്ദ്രങ്ങളില്‍ കനത്ത പോളിംഗാണ് നടന്നത്. ഇവിടങ്ങളിലെല്ലാം പോളിംഗ് 80 ശതമാനം കടന്നു. പയ്യന്നൂരാണ് ഏറ്റവും കുടൂതല്‍ പോളിംഗ് നടന്നത്. ഇവിടെ 85.13 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ മറ്റൊരു ഇടതുകേന്ദ്രമായ കല്യാശേരിയില്‍ 81.81 ശതമാനവും തൃക്കരിപ്പൂരില്‍ 81.32 ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്തു. മഞ്ചേശ്വരത്താണ് (73.57 ശതമാനം) ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. കാസര്‍കോട് (74.92), ഉദുമ (78.27), കാഞ്ഞങ്ങാട് (79.48) എന്നീ നിയോജക മണ്ഡലങ്ങളില്‍ 80 കടന്നില്ല. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണത്തെ 81.82 ശതമാനത്തില്‍ നിന്ന് 81.32 എന്ന നിലയിലേക്കാണ് കുറഞ്ഞത്. ww.kasargodvartha.com
കഴിഞ്ഞ തവണത്തെ വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ബ്രാക്കറ്റില്‍: മഞ്ചേശ്വരം (71.35), കാസര്‍കോട് (72.59), ഉദുമ (76.95), കാഞ്ഞങ്ങാട് (79.44), തൃക്കരിപ്പൂര്‍ (81.82), പയ്യന്നൂര്‍ (84.31), കല്ല്യാശേരി (81.32). ww.kasargodvartha.com
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണു നിയമിച്ചിരുന്നത്. ഇവര്‍ക്ക് പുറമേ 668 റിസര്‍വ്ഡ് ജീവനക്കാരുമുണ്ടായിരുന്നു. പോളിങ് ബൂത്തുകളിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിന് 2641 പോലീസുകാരെയും വിന്യസിപ്പിച്ചിരുന്നു. 1317 വോട്ടിങ് യന്ത്രങ്ങളാണു തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറുണ്ടായത് അവിടങ്ങളില്‍ കുറച്ചുനേരത്തേക്ക് വോട്ടെടുപ്പ് തടസപ്പെട്ടു. ww.kasargodvartha.com
ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ജില്ലയിലെ പ്രശ്‌നബാധിതമായി കണക്കാക്കിയ 43 ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാകളക്ടറും സംഘവും വോട്ടെടുപ്പ് കഴിയുന്നവരെ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലിരുന്നു നിരീക്ഷിച്ചു. മറ്റ് ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിരുന്നു.
ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ 15 സ്‌ട്രോങ് റൂമുകളിലായാണ് 1317 ബൂത്തുകളിലെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷിനുകള്‍ സൂക്ഷിക്കുന്നത്. സ്‌ട്രോങ് റൂമുകള്‍ സീല്‍ ചെയ്ത് താക്കോല്‍ പോലീസിന് കൈമാറും. വോട്ടെണ്ണല്‍ ദിവസമായ മേയ് 23 വരെ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Election, News, Kasaragod, Trending, Record polling in Kasargod
Powered by Info News For You

Comments
Post a Comment