ബിഎസ്പിക്ക് ചെയ്ത വാട്ടുകള്‍ താമരയ്ക്ക്, വോട്ടര്‍മാര്‍ രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു, ത്രിപുരയില്‍ കനത്ത പോളിംഗ്, ബംഗാളില്‍ 81 ശതമാനം പോള്‍ ചെയ്തു
ന്യൂഡല്‍ഹി: (www.kvartha.com 11.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഏറ്റവു കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ത്രിപുരയില്‍. 81.8 ശതമാനം പേര്‍ ഇവിടെ പോളിംഗ് ബൂത്തിലെത്തി. 81 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത പശ്ചിമ ബംഗാളാണ് രണ്ടാം സ്ഥാനത്ത്. ബീഹാറാണ് ഏറ്റവും കുറവ് പോളിംഗ് നടന്നത്. ഇവിടെ ആകെ വോട്ടര്‍മാരുടെ പകുതി മാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്. മഹാരാഷ്ട്രയിലും ചത്തീസ്ഘഡിലും 56 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തു. കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിലെ ഒരു സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 70.67 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി.
അതിനിടെ മെഷീനില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് വോട്ടര്‍മാര്‍ പ്രതിഷേധിച്ചു. ഉത്തര്‍ പ്രദേശിലെ ബിജനോര്‍ മണ്ഡലത്തില്‍ ബിഎസ്പിക്ക് ചെയ്യുന്ന വോട്ടുകള്‍ താമരയ്ക്ക് രേഖപ്പെടുത്തുന്നുവെന്നാരോപിച്ചാണ് വോട്ടര്‍മാര്‍ രംഗത്തെത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് പരിശോധന നടത്തി.
വിദേശകാര്യസഹമന്ത്രി വി കെ സിങ്ങ് മത്സരിക്കുന്ന ഗാസിയാബാദിലെ ചില ബൂത്തുകളില്‍ ഇവിഎം പണിമുടക്കിയത് വോട്ടിംഗ് വൈകാന്‍ കാരണമായി. മുസാഫര്‍ നഗറില്‍ വോട്ടെടുപ്പിനെതിരെ ബിജെപി പരാതിയുമായി രംഗത്തെത്തി. കള്ളവോട്ടുകള്‍ നടക്കുകയാണന്ന് ബിജെപി നേതാവും സിറ്റിങ്ങ് എംപിയുമായ സജീവ് ബല്യാന്‍ ആരോപിച്ചു.
അതിനിടെ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ മണ്ഡലത്തിലെ വിവിധ പോളിങ്ങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി കൊണ്ട് വന്ന നമോ ഫുഡ് പാക്കറ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: LS polls 1st phase largely peaceful, highest voting in Tripura, National, News, Election, BSP, Voters, Trending, BJP, Tripura, Bangal,

Powered by Info News For You

Comments
Post a Comment