അവസാന മണിക്കൂറിലേക്ക് കടക്കുമ്പോള്‍ കാസര്‍കോട്ട് ആവേശകരമായ പോളിംഗ്; പയ്യന്നൂരില്‍ 80 ശതമാനം പോള്‍ ചെയ്തു, 70 ശതമാനം പോലുമാകാതെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 23.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ ആവേശകരമായ പോളിംഗ്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 71.18 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തു. വൈകീട്ട് അഞ്ച് മണി വരെയുള്ള കണക്കാണിത്. വോട്ടിംഗ് കഴിയാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രമാണ് ബാക്കിയുള്ളത്.

സിപിഎം ശക്തികേന്ദ്രങ്ങളില്‍ കനത്ത പോളിംഗ് ആണ് നടക്കുന്നത്. പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളിലാണ് കൂടുതല്‍ പോളിംഗ് നടന്നത്. പയ്യന്നൂരില്‍ 79.70 ശതമാനവും കല്യാശേരിയില്‍ 76.13 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

അവസാന മണിക്കൂറുകളിലും മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് മന്ദഗതിയിലാണ്. ഇവിടെ 70 ശതമാനം പോലും പോളിംഗ് രേഖപ്പെടുത്തിയിട്ടില്ല. മഞ്ചേശ്വരത്ത് വെറും 64.91 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്. കാസര്‍കോട്ട് 67.68 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ഉദുമയില്‍ 68.82 ശതമാനമാണ് പോള്‍ ചെയ്തത്. കാഞ്ഞങ്ങാട് (70.06), തൃക്കരിപ്പൂര്‍ (73.09) എന്നിവിടങ്ങളില്‍ അവസാന മണിക്കൂറിലെത്തിയപ്പോള്‍ പോളിംഗ് 70 ശതമാനം കടന്നു.


Keywords: Kerala, kasaragod, news, Poll, Voters list, payyannur, Kannur, Kanhangad, Uduma, Manjeshwaram, CPM, LDF, UDF, Top-Headlines, 58.26% polling recorded in Kasargod




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?