കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പോളിംഗ് 80 ശതമാനം കടന്നു, സ്ത്രീ വോട്ടര്‍മാരില്‍ കാര്യമായ വര്‍ധന, പുരുഷ വോട്ടിംഗ് ശതമാനത്തില്‍ 2014നേക്കാള്‍ കുറവ്

കാസര്‍കോട്: (www.kasargodvartha.com 23.04.2019) പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളം വിധിയെഴുതിയപ്പോള്‍ എല്ലായിടത്തും റെക്കോര്‍ഡ് ഭേദിച്ച് പോളിംഗ്. വടക്കേയറ്റത്തെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇത്തവണ പോളിംഗ് 80 ശതമാനം കടന്നു. 80.12 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 1.63 ശതമാനത്തിന്റെ വര്‍ധനവാണ് കാസര്‍കോട്ട് രേഖപ്പെടുത്തിയത്. രാത്രി 10 മണി വരെയുള്ള കണക്കാണിത്. ഇതില്‍ മാറ്റമുണ്ടായേക്കാം. പലയിടത്തും രാത്രി ഏറെ വൈകിയും പോളിംഗ് നടന്നതിനാല്‍ ശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടാകാനാണ് സാധ്യത.
Election, News, Kasaragod, Trending, Record polling in Kasargod, 80.12% Polling recorded in Kasargod

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി എന്നിവയടക്കം ഏഴു നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 13,60,827 വോട്ടര്‍മാരില്‍ 10,90,421 പേര്‍ വോട്ട് ചെയ്തു. 5,04,394 (76.83 ശതമാനം) പുരുഷന്മാരും 5,86,026 (83.19 ശതമാനം) സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളാണ് വോട്ട് ശതമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.

2014ല്‍ 78.49 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. 2014ല്‍ ആകെ 12,40,463 വോട്ടര്‍മാരില്‍ 9,73,613 പേര്‍ വോട്ട് രേഖപ്പെടുത്തി. 4,59,280 (77.49 ശതമാനം) പുരുഷന്മാരും 5,14,333 (79.40 ശതമാനം) സ്ത്രീകളും കഴിഞ്ഞ തവണ വോട്ട് ചെയ്തിരുന്നു. ഇത്തവണ 45,114 പുരുഷന്മാര്‍ കൂടുതലായി വോട്ട് ചെയ്തപ്പോള്‍ 71,693 വോട്ടിന്റെ വര്‍ധനവാണ് സ്ത്രീ വോട്ടര്‍മാരിലുണ്ടായത്. സ്ത്രീ വോട്ടില്‍ 3.79 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ പുരുഷ വോട്ടില്‍ 0.66 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

മഞ്ചേശ്വരം (74.72), കാസര്‍കോട് (76.01), ഉദുമ (78.91) എന്നിവിടങ്ങള്‍ ഒഴികെ ബാക്കി നാല് മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനം കടന്നു. പയ്യന്നൂരാണ് ഏറ്റവും കുടൂതല്‍ പോളിംഗ് നടന്നത്. ഇവിടെ 85.83 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ തൃക്കരിപ്പൂരില്‍ 83.12 ശതമാനവും കല്യാശേരിയില്‍ 82.32 ശതമാനവും കാഞ്ഞങ്ങാട് 81.20 ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്തു. മഞ്ചേശ്വരത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ മഞ്ചേശ്വരം (71.35), കാസര്‍കോട് (72.59), ഉദുമ (76.95), കാഞ്ഞങ്ങാട് (79.44), തൃക്കരിപ്പൂര്‍ (81.82), പയ്യന്നൂര്‍ (84.31), കല്ല്യാശേരി (81.32) എന്നിങ്ങനെയായിരുന്നു വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.

1,317 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ നടന്ന വോട്ടെടുപ്പില്‍ ആറുമണിക്ക് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിച്ചു. ചിലയിടങ്ങളില്‍ ഈ പോളിംഗ് രാത്രി വൈകുംവരെ നീണ്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Election, News, Kasaragod, Trending, Record polling in Kasargod, 80.12% Polling recorded in Kasargod



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?