സി പി എം കോട്ടയായ ആറ്റിങ്ങലില്‍ വോട്ട് ചോര്‍ന്നു? 7 നിയമസഭാ മണ്ഡലങ്ങളില്‍ ആറെണ്ണവും ഭരിക്കുന്ന എല്‍ഡിഎഫിന് ഒന്നിലും ഉറപ്പില്ല
ആറ്റിങ്ങല്‍: (www.kvartha.com 27.04.2019) എല്‍ ഡി എഫിന്റെ കോട്ടയായ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി സാഹചര്യം പഴയപോലെ അനൂകൂലമല്ലെന്നാണ് തന്നെ വിലയിരുത്തല്‍. ആറ്റിങ്ങല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ സമ്പത്ത് മെച്ചപ്പെട്ട ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അടൂര്‍ പ്രകാശിന് അനൂകൂല ഘടകങ്ങള്‍ കൂടുതലാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ സമ്മതിക്കുന്നു.
പണമൊഴുക്കി വോട്ടു നേടാന്‍ യുഡിഎഫ് ശ്രമിച്ചെന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തിയിരുന്നു. ഇത് തോല്‍ക്കുമെന്ന പേടി കൊണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നാണ് യുഡിഎഫ് തിരിച്ചടിച്ചത്. എന്നാല്‍ ബി ജെ പിയുടെ വോട്ട് വിഹിതം കാര്യമായി വര്‍ധിക്കുമെന്ന കാര്യം എല്‍ ഡി എഫും യു ഡി എഫും സമ്മതിക്കുന്നു. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല മണ്ഡഡലങ്ങള്‍ തുണയ്ക്കുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു. ഏറ്റവും കൂടുതല്‍ പിന്തുണ ആറ്റിങ്ങലില്‍ നിന്നും രണ്ടാമത് ചിറയിന്‍കീഴില്‍ നിന്നും മൂന്നാമത് വര്‍ക്കലയില്‍ നിന്നും ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കാട്ടാക്കടയില്‍ മുഖ്യമന്ത്രിയുണ്ടാക്കിയ ഫ്യൂസൂരല്‍ വിവാദം ഹിന്ദു വോട്ടുകള്‍ എതിരാക്കിയെന്ന ധാരണയാണ് സി പി എം നേതാക്കള്‍ക്ക് പോലുമുള്ളത്. ഈഴവ സമുദായം ഭരിക്കുന്ന ക്ഷേത്രത്തില്‍ മുഖ്യമന്ത്രി നടത്തിയത് പക്വതയില്ലാത്ത പെരുമാറ്റമാണെന്ന് സി പി എം നേതാക്കള്‍ വിമര്‍ശിക്കുന്നു. ഹിന്ദു സമുദായത്തെ മുഖ്യമന്ത്രി നിരന്തരം മോശമാക്കുന്നു എന്ന പ്രചരണം ശക്തമാണ്. അതിനിടയിലാണ് ഇത്തരമൊരു സംഭവമുണ്ടായത്.
സമ്പത്തിന്റെ വികസന പ്രവര്‍ത്തനങ്ങളോട് നാട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്കിലും നാലാംവട്ടവും അദ്ദേഹത്തെ പരീക്ഷിക്കുന്നതില്‍ മണ്ഡലത്തിന് താല്‍പര്യമില്ല. ഇക്കുറി മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്ന ചിന്തയാണ് ഭൂരിപക്ഷത്തിനുമുള്ളത്. അടൂര്‍ പ്രകാശ് മിടുക്കനായ ഭരണാധികാരിയാണെന്ന ചിന്ത മണ്ഡലത്തിലുണ്ടായിട്ടുണ്ട്.
സമ്പത്ത് തോല്‍വി സമ്മതിച്ച മട്ടിലാണ് നീങ്ങുന്നത്. തനിക്ക് വേണ്ടത്ര പിന്തുണ പാര്‍ട്ടിയില്‍ നിന്നും കിട്ടിയില്ലെന്ന പരാതി അദ്ദേഹത്തിനുണ്ട്. മുഖ്യമന്ത്രിയെ കുറ്റം പറയാന്‍ കഴിയില്ല എന്നതു കൊണ്ട് മാത്രം സമ്പത്ത് ഒന്നും പറയുന്നില്ലെന്നേയുള്ളു. മുഖ്യമന്ത്രി വിവാദമുണ്ടാക്കിയ ക്ഷേത്രത്തില്‍ സമ്പത്ത് രാത്രിയെത്തി വിവാദം തണുപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരിശ്രമം പരാജയപ്പെടുകയായിരുന്നു.

Keywords: Kerala, News, Election, Politics, Trending, LDF, UDF, LDF loses hope at Attingal.
Powered by Info News For You

Comments
Post a Comment