പെരുമ്പാവൂരില്‍ നഗരമധ്യത്തില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം; സ്ത്രീകളും പുരുഷന്‍മാരുമടക്കം 7 പേര്‍ അറസ്റ്റില്‍; വീടെടുത്തത് ടൈല്‍ ബിസിനസ് നടത്തുകയാണെന്ന വ്യാജേന; പൊളിച്ചടുക്കി നാട്ടുകാര്‍

പെരുമ്പാവൂര്‍: (www.kvartha.com 13.04.2019) പെരുമ്പാവൂരില്‍ നഗരമധ്യത്തില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന സ്ത്രീകളും പുരുഷന്‍മാരുമടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടൈല്‍ ബിസിനസ് നടത്തുകയാണെന്ന വ്യാജേന വാടക വീടെടുത്ത സംഘത്തെ കുടുക്കിയത് നാട്ടുകാര്‍.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നടത്തിപ്പുകാരനടക്കമുള്ള ഏഴ് പേരാണ് കുടുങ്ങിയത്. നഗരമധ്യത്തിലെ പച്ചക്കറി ചന്തക്ക് സമീപം ചിന്താമണി റോഡിലാണ് വീട് വാടകയ്ക്കെടുത്ത് സംഘം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

7 arrested for 'immoral activities', Perumbavoor, News, Crime, Criminal Case, Police, Arrested, Phone call, Kerala, Local-News.

അറസ്റ്റിലായവരില്‍ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ശ്യാം കുമാര്‍ എന്ന വ്യക്തിയാണ് വീട് ഒരുമാസം മുമ്പ് ടൈല്‍ ബിസിനസിന് എന്ന വ്യാജേന വാടകയ്ക്ക് എടുത്തത്. അയല്‍വാസികളോടും ടൈല്‍ ബിസിസനസ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിരന്തരം ചെറുപ്പക്കാര്‍ വീട്ടില്‍ വന്ന് പോകുന്നത് കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഫോണ്‍ മുഖേനയും ഏജന്റ് മുഖേനയുമായിരുന്നു ശ്യാം കുമാര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. മതിലിന് മുകളില്‍ ടൈല്‍ പതിപ്പിച്ചിരുന്നതിനാല്‍ ഇടപാടുകാര്‍ക്ക് വീട് കണ്ടെത്താനും പ്രയാസമില്ല. അന്വേഷണത്തില്‍ ടൈലുമായി ബന്ധപ്പെട്ട് ഒരു ബിസിനസും ഇവിടെ നടക്കുന്നില്ലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 7 arrested for 'immoral activities', Perumbavoor, News, Crime, Criminal Case, Police, Arrested, Phone call, Kerala, Local-News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?