സുരേന്ദ്രന്‍ 75000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് പിസി ജോര്‍ജ്ജ്; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

പത്തനംതിട്ട: (www.kvartha.com 11.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ 75000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. ജനപക്ഷത്തിന്റെ എന്‍ഡിഎ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പിസി ജോര്‍ജ്ജിന്റെ വീരവാദം.

ശബരിമലയിലെ ആചാര സംരക്ഷണത്തിന് നേതൃത്വം നല്‍കിയത് ആരാണെന്ന് കേരളത്തിന് അറിയാമെന്നും  അതുകൊണ്ടുതന്നെ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാക്കാന്‍ ജനപക്ഷം പ്രവൃത്തിക്കുമെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.


ജോര്‍ജ്ജിന്റെ വാക്കുകള്‍ക്ക് പിന്നാലെ നേതാവിന്റെ പ്രവചനത്തെ പരിഹസിച്ച് ട്രോളന്മാര്‍ രംഗത്തെത്തി. ചിരിയുണര്‍ത്തുന്ന നൂറുകണക്കിന് ട്രോളുകളാണ് ജോര്‍ജ്ജിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Pathanamthitta, K. Surendran, Election, Trending, Politics, P.C George, Voters, Surendran will win with 75000 Lead; Trollers Mock George's Prediction.
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?