പാവപ്പെട്ട ജനങ്ങള്‍ക്ക് 72000 രൂപ; 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍, കാര്‍ഷിക കടം എഴുതിത്തള്ളും, രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കും, ഹൈക്കോടതിക്ക് മുകളില്‍ അപ്പീല്‍ കോടതി സ്ഥാപിച്ച് സുപ്രീം കോടതിയെ ഭരണഘടനാ കോടതി മാത്രമാക്കും; കോണ്‍ഗ്രസ് പ്രകടന പത്രികയുടെ പൂര്‍ണരൂപം കാണാം

ന്യൂഡല്‍ഹി:(www.kvartha.com 02/04/2019) ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ് പ്രധാന വിഷയം. ഇതുപരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ളതാണ് പ്രകടനപത്രിക. സ്ത്രീ സുരക്ഷയും രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണെന്നും പ്രകടന പത്രിക പറയുന്നു.

News, New Delhi, National, Congress, Election, Trending, Congress Manifesto 2019 Lok Sabha Polls

രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് 72,000 രൂപ വാര്‍ഷിക വരുമാനം ഉറപ്പുവരുത്തുമെന്നതാണ് പ്രധാന വാഗ്ദാനം. ഇത് രാഹുല്‍ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗ്രാമങ്ങളിലെ 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. ഇത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണ്.

നിലവിലുള്ള കാര്‍ഷിക കടം എഴുതിത്തള്ളുകയും ചെയ്യും. കൂടാതെ ഇപ്പോള്‍ കാര്‍ഷിക കടം തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അത് അവസാനിപ്പിക്കും. പകരം സിവില്‍ കേസ് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നു പത്രികയില്‍ പറയുന്നു.

മറ്റൊരു പ്രധാന കാര്യം കൂടി പത്രികയില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കും. അപകീര്‍ത്തിക്കുറ്റം സിവില്‍ നിയമത്തില്‍ പരിമിതപ്പെടുത്തും. അപ്പീല്‍ കോടതികള്‍ സ്ഥാപിക്കുകയും സുപ്രീം കോടതിയെ ഭരണഘടന കോടതി മാത്രമാക്കി മാറ്റുകയും ചെയ്യും. ഹൈക്കോടതികള്‍ക്ക് മുകളിലായിരിക്കും ഇത്തരത്തില്‍ അപ്പീല്‍ കോടതികള്‍ വരിക. അഫ്‌സ്പ നിയമം പുനപരിശോധിക്കുകയും കശ്മീരില്‍ തുറന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നതും പ്രധാന വാഗ്ദാനങ്ങളാണ്.

ജനങ്ങളുടെ പ്രധാന വിഷയങ്ങള്‍ മുഖ്യധാരയിലെത്തിക്കും. വികസിതവും ശക്തവുമായ ഇന്ത്യയാണ് ലക്ഷ്യം. നുണകളില്ലാത്ത പ്രകടന പത്രികയാണ് കോണ്‍ഗ്രസിന്റേതെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടന പത്രികയാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടന പത്രികയുടെ പൂര്‍ണരൂപം കാണാം




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Congress, Election, Trending, Congress Manifesto 2019 Lok Sabha Polls 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?