നാലാംഘട്ട തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി; വിധിയെഴുതുന്നത് 72 മണ്ഡലങ്ങള്‍; ബിജെപിക്ക് നിര്‍ണ്ണായകം

ന്യൂഡല്‍ഹി: (www.kvartha.com 29.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളാണ് നാലാംഘട്ടത്തില്‍ വിധിയെഴുതുന്നത്. ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് നിര്‍ണായകമാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

മഹാരാഷ്ട്ര-13, യുപി-13, രാജസ്ഥാന്‍ 13 , ബംഗാര്‍-8, മധ്യപ്രദേശ്-6, ഒഡീഷ-6, ബിഹാര്‍-5, ജാര്‍ഖണ്ഡ്-3 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. ജമ്മുകശ്മീരിലെ അനന്ത്‌നാഗിലെ ചില ബൂത്തുകളിലും നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.


നാലാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 72 മണ്ഡലങ്ങളില്‍ 57 ഇടങ്ങളിലും 2014ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. അതില്‍ 46ഉം ബിജെപി സ്ഥാനാര്‍ഥികളായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിടേണ്ടി വന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഇപ്രാവശ്യം കാര്യങ്ങള്‍ അനുകൂലമല്ല. അതിനാല്‍ തന്നെ, നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിധിയെഴുത്ത് ബിജെപിയെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണ്ണായകമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, News, Election, polling, Trending, Politics, BJP, Congress, Loksabha Elections 2019; Fourth Stage Started


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?