7 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെതിരെയുള്ള കുരുക്ക് മുറുക്കി പോലീസ്; രാത്രി കാലങ്ങളില്‍ മക്കളെ വീട്ടില്‍ തനിച്ചാക്കി യുവതിക്കൊപ്പം നടത്തുന്ന കാര്‍ യാത്ര; ലഹരി വസ്തുക്കള്‍ കൈമാറുന്നതിനു യുവതിയെ മറയാക്കിയിരുന്നോ? കാറില്‍ കണ്ടെത്തിയ മഴുവും മദ്യക്കുപ്പിയും, രക്തക്കറയും? അന്വേഷണം ശക്തമാക്കി സ്‌പെഷല്‍ ബ്രാഞ്ച്
തൊടുപുഴ: (www.kvartha.com 08.04.2019) കുമാരമംഗലത്ത് ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും അമ്മയുടെ കാമുകനുമായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെതിരെയുള്ള കുരുക്ക് മുറുക്കി പോലീസ്. രാത്രികാലങ്ങളില്‍ പിഞ്ചുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി യുവതിയുമായി പ്രതി നടത്തിയിരുന്ന യാത്രകളെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
Keywords: Was Thodupuzha boy's mother a decoy for drug deals? , Thodupuzha, News, Local-News, Trending, Murder case, Police, Probe, Crime, Criminal Case, Kerala.
ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള അരുണ്‍ ആനന്ദ്, ലഹരി വസ്തുക്കള്‍ കൈമാറുന്നതിനു യുവതിയെ മറയാക്കിയിരുന്നോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മാത്രമല്ല, അരുണിന്റെ കാറിനുള്ളില്‍ നിന്നു കണ്ടെടുത്ത വസ്തുക്കളും അന്വേഷണ സംഘത്തിന് കൂടുതല്‍ സംശയത്തിന് ഇടവരുത്തിയിട്ടുണ്ട്.
കാറിനുള്ളില്‍ നിന്നു പുതിയ മഴുവും മദ്യക്കുപ്പിയും, ഡിക്കിയില്‍ നിന്നു രണ്ടു വലിയ പ്രഷര്‍ കുക്കറും ബക്കറ്റും പാറക്കല്ലുകളുമാണ് പോലീസ് കണ്ടെടുത്തത്. ഇതേക്കുറിച്ചുള്ള അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. അതേസമയം കാറിനുള്ളില്‍ കണ്ടെത്തിയ രക്തക്കറ ഫോറന്‍സിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. അരുണിന്റെ കാര്‍ ഇപ്പോള്‍ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്.
രാത്രി 11 മണിയോടെ പറക്കമുറ്റാത്ത രണ്ടു മക്കളെയും വീട്ടില്‍ തനിച്ചാക്കി, വീടു പൂട്ടിയ ശേഷമാണ് ഇരുവരും കാറില്‍ യാത്ര ചെയ്യുന്നത്. രാത്രി വീടുവിട്ടുപോന്ന ഇരുവരും പുലര്‍ച്ചെ അഞ്ചു മണിയോടെയാണു തിരിച്ചെത്തുക. ഈ സമയം അരുണ്‍ മദ്യപിച്ച് അവശനായ നിലയിലായിരിക്കും. തിരിച്ചുള്ള യാത്രയില്‍ യുവതിയാണു ഡ്രൈവ് ചെയ്യുക. തൊടുപുഴ പോലീസിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ നഗരത്തില്‍ നടത്തിയ പട്രോളിങ്ങിനിടെ പലപ്പോഴും ഇവരെ കണ്ടിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
അതേസമയം തൊടുപുഴയില്‍ അരുണ്‍ ആനന്ദുമായി അടുപ്പം പുലര്‍ത്തിയിരുന്നവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. തൊടുപുഴ മേഖലയിലെ ഒരു സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമയുമായി അരുണ്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഇയാളുമൊത്ത് അരുണ്‍ പതിവായി മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി അരുണിന് പണമിടപാടുകളുണ്ടായിരുന്നു എന്നതിനും തെളിവു ലഭിച്ചിട്ടുണ്ട്.

മാത്രമല്ല, അരുണും യുവതിയും നഗരത്തിലെ ഒരു ബാര്‍ ഹോട്ടലില്‍ രാത്രികാലങ്ങളിലെ സ്ഥിര സന്ദര്‍ശകരായിരുന്നു. ഇവിടെ വച്ച് ഇരുവരും പലപ്പോഴും വഴക്കടിച്ചിരുന്നു. ഒരിക്കല്‍, അരുണ്‍ യുവതിയുടെ കരണത്തടിച്ച വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Was Thodupuzha boy's mother a decoy for drug deals? , Thodupuzha, News, Local-News, Trending, Murder case, Police, Probe, Crime, Criminal Case, Kerala.
Powered by Info News For You

Comments
Post a Comment