പ്രാര്‍ത്ഥനകള്‍ വിഫലമായി; അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന 7 വയസുകാരന്‍ 10-ാം ദിവസം മരണത്തിന് കീഴടങ്ങി
തൊടുപുഴ: (www.kvartha.com 06.04.2019) അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എഴുവയസുകാരന്‍ 10-ാം ദിവസം മരണത്തിന് കീഴടങ്ങി. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു വരികയായിരുന്നു. കുട്ടിയുടെ മരണം കോലഞ്ചേരി മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ജി ശ്രീകുമാറാണ് മാധ്യമങ്ങളെ അറിയിച്ചത്.
കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനെ അതിജീവിക്കാന്‍ കുട്ടിക്കായില്ല. അമ്മയുടെ സുഹൃത്തായ യുവാവിന്റെ ക്രൂരമര്‍ദനത്തില്‍ തലയോട്ടി പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റം വന്നിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചെങ്കിലും കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. അമ്മയുടെ കാമുകനായ പ്രതി അരുണ്‍ ആനന്ദ് കുഞ്ഞിന്റെ തലയ്ക്കടിച്ചു. മര്‍ദനത്തില്‍ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചു. രണ്ട് കണ്ണും പുറത്തേക്ക് തള്ളി വന്നിരുന്നു.
കേസില്‍ നേരത്തെ കസ്റ്റഡിയില്‍ എടുത്ത പ്രതി അരുണ്‍ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതത്. ഇനി കൊലപാതക കുറ്റവും ചുമത്തും. അരുണ്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളായിരുന്നു. മുന്‍കാലങ്ങളില്‍ ഇയാള്‍ നടത്തിയ ആക്രമണങ്ങള്‍ ആളുകളുടെ തലയ്ക്കടിക്കുന്ന വിധത്തിലാണ്. റിപ്പര്‍ മോഡല്‍ ആക്രമണ സ്വഭാവമാണ് അരുണ്‍ പ്രകടിപ്പിച്ചിരിക്കുന്നത്. കൊലപാതകം അടക്കം ആറ് കേസുകളില്‍ ഇതിന് മുന്‍പ് പ്രതിയായിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
നേരത്തെ ബിയര്‍ കുപ്പിവെച്ച് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നില്ല. ഈ കേസില്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കി. 2008ല്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. 2007ല്‍ ഒരാളെ മര്‍ദിച്ച കേസിലും പ്രതിയാണ് തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍ ആനന്ദ്. പ്രതി അരുണ്‍ ആനന്ദ് ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നും ആയുധം കയ്യില്‍ സൂക്ഷിച്ചിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ച പ്രതിയുടെ കാറില്‍ നിന്ന് മദ്യവും ഇരുമ്പു മഴുവും കണ്ടെത്തി.
തൊടുപുഴയില്‍ സ്വന്തമായി വര്‍ക്ക് ഷോപ്പ് ഉണ്ടെന്നും ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നും പറഞ്ഞാണ് യുവതിയും രണ്ട് മക്കളും സുഹൃത്ത് അരുണ്‍ ആനന്ദും തൊടുപുഴ കുമാരമംഗലത്തെ വീട്ടില്‍ കഴിഞ്ഞ ഒരുമാസമായി വാടകക്ക് താമസിച്ചു വന്നത്. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച യുവതി ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ അരുണിനൊപ്പം തിരുവനന്തപുരം നന്ദന്‍കോട് നിന്ന് ഒളിച്ചോടുകയായിരുന്നു. ആക്രമിക്കപ്പെട്ട ഏഴുവയസുകാരന്റെ മൂന്നരവയസുള്ള അനുജന്‍ നല്‍കിയ മൊഴിയും അരുണിന് എതിരായിരുന്നു.
ഇളയകുട്ടി കട്ടിലില്‍ മൂത്രമൊഴിച്ചതിന്റെ പേരിലായിരുന്നു അമ്മയുടെ സുഹൃത്തായ ആനന്ദ് ഈ ക്രൂരകൃത്യം കാണിച്ചത്. ചവിട്ടി വീഴ്ത്തിയ ശേഷം എഴുന്നേറ്റ കുട്ടിയെ എടുത്തെറിഞ്ഞു. ഷെല്‍ഫില്‍ തലയിടിച്ചു വീണ കുട്ടിയെ നിലത്തിട്ട് വീണ്ടും ചവിട്ടി. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു മര്‍ദനം. തടയാന്‍ ശ്രമിച്ച തനിക്കും മര്‍ദനമേറ്റെന്ന് അമ്മയുടെ മൊഴിയും പോലീസിന് കിട്ടിയിരുന്നു. മര്‍ദനം പതിവെന്നും പേടികൊണ്ടാണ് പുറത്തുപറയാത്തതെന്നും യുവതി പറഞ്ഞിരുന്നു.
Keywords: 7-year-old Thodupuzha boy who was attacked by mother's partner succumbs to injuries, Thodupuzha, News, Trending, hospital, Treatment, Obituary, Kerala, Dead.

Powered by Info News For You

Comments
Post a Comment