പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കി ലൈംഗിക പീഡനത്തിനിരയാക്കി; 6 പേര്‍ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി
മലപ്പുറം: (www.kvartha.com 09.04.2019) പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കി ലൈംഗിക പീഡനത്തിനിരയാക്കിയ പത്ത് പ്രതികളില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്. തള്ളശ്ശേരിപ്പറമ്പില്‍ ഉണ്ണീന്‍കുട്ടി (71), താഴത്തേതില്‍ കോയഹാജി (70) പടിക്കപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (45), സിദ്ദീഖ് (46), മുഹമ്മദ് സുഹൈല്‍ (28) അബ്ദുള്‍ സലാം (44) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ആറുപേരില്‍ രണ്ടുപേര്‍ എഴുപതു വയസിനു മുകളില്‍ പ്രായമുള്ളവരാണ്. പ്രതികളെ പോക്സോ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസ് പരീക്ഷയുടെ അവസാന ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട് രക്ഷിതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായതായി അറിയാന്‍ കഴിഞ്ഞു.
കല്പകഞ്ചേരി സി.ഐ. കെ. പ്രേംകുമാര്‍, എസ്.ഐ. എസ്.കെ. പ്രിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പലപ്പോഴായി ഇവര്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചിരുന്നുവെന്നും കഞ്ചാവിന് പുറമേ പണവും മറ്റും നല്‍കി പ്രലോഭിപ്പിച്ചാണ് പീഡിപ്പിക്കുന്നതെന്നും പോലീസ് അറിയിച്ചു. വീടുകള്‍, തോട്ടങ്ങള്‍, എന്നിവിടങ്ങളില്‍ വെച്ചാണ് പീഡനം നടത്തിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Six arrested for immoral abusing minor boys in Kerala, News, Local-News, Malappuram, Arrested, Police, Crime, Criminal Case, Molestation, Court, Remanded, Kerala.

Powered by Info News For You

Comments
Post a Comment