പുതിയ നിബന്ധനയുമായി കുവൈത്ത്; 6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശന വിസ ലഭിക്കാന്‍ പ്രത്യേകാനുമതി നിര്‍ബന്ധമാക്കി

കുവൈത്ത്: (www.kvartha.com 24.04.2019) ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് സന്ദര്‍ശന വിസ ലഭ്യമാകാന്‍ പ്രത്യേക അനുമതി നിര്‍ബന്ധമാക്കി. പാകിസ്ഥാന്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്കാണ് സന്ദര്‍ശന വിസ ലഭിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി കുവൈത്ത് നിര്‍ബമാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയ നിബന്ധന.

സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നേരത്തെ തന്നെ തൊഴില്‍ വിസ ഏര്‍പ്പെടുത്തിന്നതിലും ഈ രാജ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാഷ്ടീയ അസ്ഥിരത കാരണമാണ് ഈ രാജ്യങ്ങളിലുള്ള നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോള്‍ നിയന്ത്രണം പിന്‍വലിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Six nationalities excluded from Kuwait’s new visa plan, Kuwait, News, World, Visa

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Six nationalities excluded from Kuwait’s new visa plan, Kuwait, News, World, Visa.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?